ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ് ട്രോഫി ആഘോഷങ്ങൾക്കിടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്. മത്സരങ്ങൾ കാണാനെത്തിയ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോയി വലിയ തുക തട്ടിയെടുക്കാനായി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ISKP) പദ്ധതിയിടുന്നതായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി.മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് പാകിസ്ഥാൻ ഒരു ഐസിസി ടൂർണമെന്‍റിന് ആതിഥേയത്വം വഹിക്കുന്നത്. സുരക്ഷാ കാരണങ്ങളാൽ പാകിസ്ഥാനിലേക്ക് പോകാൻ വിസമ്മതിച്ചതിനാൽ ഇന്ത്യ ദുബായിലാണ് തങ്ങളുടെ മത്സരങ്ങള്‍ കളിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പാകിസ്ഥാനില്‍ ചാമ്പ്യൻസ് ട്രോഫി വിവാദങ്ങളില്‍
ടൂർണമെന്‍റ് ആരംഭിച്ചതുമുതൽ ആതിഥേയരായ പാകിസ്ഥാൻ ഇതിനകം നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് vs ഓസ്ട്രേലിയ മത്സരത്തിനിടെ ഇന്ത്യൻ പതാക ഉയർത്താത്തത് മുതൽ അബദ്ധത്തിൽ ഇന്ത്യൻ ദേശീയഗാനം ആലപിച്ചത് വരെ സംഘാടകർക്കിടയിൽ കോളിളക്കം സൃഷ്ടിച്ചു. ഇത്തരമൊരു സാഹചര്യത്തിൽ, ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ് രാജ്യത്തെ സർക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. 2009 ൽ ലാഹോറിൽ ശ്രീലങ്കൻ ടീം ബസിനു നേരെയുണ്ടായ ഭീകരാക്രമണം വരെ നിലവിലെ ഐസിസി ഇവന്‍റ് പൂർത്തിയാക്കുന്നതിൽ പാകിസ്ഥാന് ഒരു വെല്ലുവിളിയാണ്