ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. മല്ലികാ സാഗറാണ് ലേലം നിയന്ത്രിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്ക് സൂപ്പര്‍ താരം ഋഷഭ് പന്ത് ലക്‌നൗ സൂപ്പർ ജയന്‍റ്‌സിലെത്തി. 27 കോടി രൂപയ്ക്കാണ് താരത്തെ ലക്‌നൗ സ്വന്തമാക്കിയത്. ശ്രേയസ് അയ്യരെ 26.75 കോടി രൂപയ്ക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്.
വെങ്കടേഷ് അയ്യർക്കും ലോട്ടറിയടിച്ചു. താരത്തെ 23.75 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി.
കെ.എൽ. രാഹുൽ 14 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിലെത്തി. മാർക്വീ താരങ്ങളുടെ രണ്ടാമത്തെ സെറ്റിൽ ഉൾപ്പെട്ടിരുന്ന വെറ്ററൻ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. മലയാളി താരം ദേവ്‌ദത്ത് പടിക്കല്‍ ഇത്തവണത്തെ ആദ്യ അണ്‍സോള്‍വ്‌ഡ് താരമായി.
താരങ്ങളെ സ്വന്തമാക്കിയ ടീമുകളും തുകയും
- ഋഷഭ് പന്ത് - ലക്‌നൗ സൂപ്പർ ജയന്‍റ്സ് - 27 കോടി
- ശ്രേയസ് അയ്യര്‍- പഞ്ചാബ് കിങ്സ്- 26.75 കോടി
- വെങ്കടേഷ് അയ്യർ- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- 23.75 കോടി
- യുസ്‌വേന്ദ്ര ചെഹല്‍- പഞ്ചാബ് കിങ്സ്- 18 കോടി
- അർഷ്ദീപ് സിങ്- പഞ്ചാബ് കിങ്സ്- 18 കോടി
- മാർക്കസ് സ്റ്റോയിൻസ്- പഞ്ചാബ് കിങ്സ് - 11 കോടി
- രവിചന്ദ്രൻ അശ്വിന്‍- ചെന്നൈ സൂപ്പർ കിങ്സ്- 9.75 കോടി
- രചിൻ രവീന്ദ്ര -ചെന്നൈ സൂപ്പർ കിങ്സ്- 4 കോടി
- ഹർഷൽ പട്ടേല്‍- സണ്‍റൈസേഴ്സ് ഹൈദരാബാദ്- 8 കോടി
- എയ്‌ഡന്‍ മാർക്രം- ലക്‌നൗ സൂപ്പർ ജയന്‍റ്സ്- 2 കോടി
- ഡെവോൺ കോൺവെ-ചെന്നൈ സൂപ്പർ കിങ്സ് - 6.25 കോടി
- രാഹുൽ ത്രിപാഠി - ചെന്നൈ സൂപ്പർ കിങ്സ്- 3.4 കോടി
- ഹാരി ബ്രൂക്ക്- ഡൽഹി ക്യാപിറ്റൽസ്- 6.25 കോടി
- കെ.എൽ രാഹുല്‍- ഡൽഹി ക്യാപിറ്റൽസ്- 14 കോടി
- ലിയാം ലിവിങ്സ്റ്റൺ- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- 8.75 കോടി
- മുഹമ്മദ് സിറാജ്- ഗുജറാത്ത് ടൈറ്റൻസ്- 12.25 കോടി
- ഡേവിഡ് മില്ലര്‍- ലക്നൗ സൂപ്പർ ജയന്‍റ്സ്- 7.5 കോടി
- മുഹമ്മദ് ഷമി- സൺറൈസേഴ്‌സ് ഹൈദരാബാദ്- 10 കോടി
- ഗ്ലെൻ മാക്സ്‌വെൽ- പഞ്ചാബ് കിങ്സ്- 4.20 കോടി
- മിച്ചൽ മാർഷ് - ലക്‌നൗ സൂപ്പർ ജയന്‍റ്സ്- 3.4 കോടി
- ക്വന്‍റൺ ഡി കോക്ക് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- 3.60 കോടി
- ഫിൽ സോൾട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു- 11.50 കോടി
- റഹ്മാനുള്ള ഗുർബാസ്- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- 2 കോടി
Also Read:ശ്രേയസിന്‍റെ റെക്കോഡ് പൊളിച്ചു; ഐപിഎല്ലിലെ 'പണപ്പെട്ടി' തൂക്കി റിഷഭ് പന്ത്