ബംഗ്ലാദേശ് പ്രീമിയർ ലീഗില്‍ (ബിപിഎൽ) ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ തസ്‌കിൻ അഹമ്മദ് ചരിത്ര നേട്ടം സൃഷ്‌ടിച്ചു. ദർബാർ രാജ്ഷാഹിയും ധാക്ക ക്യാപിറ്റൽസും തമ്മിലുള്ള ടൂർണമെന്‍റിലെ അഞ്ചാം മത്സരത്തിൽ തസ്കിൻ 19 റൺസിന് 7 വിക്കറ്റാണ് വീഴ്ത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ലീഗിന്‍റെ ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ ഏഴ് വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായി താരം മാറി. സിജാറുൾ ഇദ്രൂസിനും കോളിൻ അക്കർമാനും ശേഷം ടി20 ക്രിക്കറ്റിലെ മൂന്നാമത്തെ മികച്ച പ്രകടനമാണ് തസ്‌കിന്‍ നടത്തിയത്.
2023ൽ ക്വാലാലംപൂരിൽ ചൈനയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 8 റൺസ് മാത്രം വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ മലേഷ്യൻ താരം ഷയാസ്‌റുൽ ഇദ്രാസിന്‍റെ പേരിലാണ് ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് റെക്കോർഡ് ഉണ്ടായിരുന്നത്.
2019ൽ യോർക്ക്ഷെയറിനെതിരെ ലെസ്റ്റർഷെയറിന് വേണ്ടി കളിക്കുമ്പോൾ 18 റൺസിന് 7 വിക്കറ്റ് വീഴ്ത്തിയ കോളിൻ ആർച്ച്‌മാനായിരുന്നു പിന്നീട് ഈ നേട്ടം സ്വന്തമാക്കിയത്. നിലവില്‍ 19 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ തസ്‌കിൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് എന്ന റെക്കോർഡും തസ്‌കിൻ സ്വന്തമാക്കി.
ബിപിഎല്ലിലെ മുഹമ്മദ് ആമിറിന്‍റെ റെക്കോർഡും കൂടി താരം തകർത്തു. 2020 ൽ ഖുൽന ടൈഗേഴ്സിനെതിരെ 17 റൺസിന് 6 വിക്കറ്റ് മുഹമ്മദ് ആമിർ വീഴ്ത്തിയിരുന്നു. ബംഗ്ലാദേശിനായി ഇതുവരെ 73 ടി20 മത്സരങ്ങളാണ് തസ്‌കിൻ അഹമ്മദ് കളിച്ചത്. 23.29 ശരാശരിയിൽ 82 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 16ന് 4 വിക്കറ്റ് വീഴ്ത്തിയതാണ് തസ്‌കിന്‍റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം.
ദർബാർ രാജ്ഷാഹിക്കെതിരെ ടോസ് നേടിയ ധാക്ക ക്യാപിറ്റൽസ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. തസ്‌കിന്‍റെ അപകടകരമായ ബൗളിങ്ങിലും ധാക്ക 20 ഓവറിൽ 174 റൺസെടുത്തു. എന്നാല്‍ രാജ്‌ഷാഹി 11 പന്തുകൾ മാത്രം ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ സീസണിലെ ആദ്യ വിജയം നേടി. 7 ടീമുകളുള്ള ടൂർണമെന്‍റില്‍ 2 മത്സരങ്ങളിൽ നിന്ന് ഒരു ജയത്തോടെ ദർബാർ രാജ്ഷാഹി പോയിന്‍റ് പട്ടികയിൽ 4-ാം സ്ഥാനത്തെത്തി.
Also Read:സിഡ്‌നി ഇത്തവണയെങ്കിലും ഇന്ത്യയെ കാക്കുമോ..! 13 മത്സരങ്ങളില്‍ ഒരു ജയം മാത്രം - AUS VS IND 5TH TEST