കേരളം

kerala

ETV Bharat / sports

ലോക ചാമ്പ്യന്മാര്‍ ജന്മനാട്ടില്‍; ഡല്‍ഹിയില്‍ ഇന്ത്യൻ ടീമിന് ആവേശോജ്വല വരവേല്‍പ്പ് - INDIAN TEAM REACHED DELHI - INDIAN TEAM REACHED DELHI

ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം നാട്ടില്‍ മടങ്ങിയെത്തി.

T20 WORLD CUP 2024  INDIAN CRICKET TEAM IN DELHI  ഇന്ത്യൻ ക്രിക്കറ്റ് ടീം  ടി20 ലോകകപ്പ് 2024
Team India at Delhi Airport (Delhi Airport official/X)

By ETV Bharat Kerala Team

Published : Jul 4, 2024, 6:52 AM IST

Updated : Jul 4, 2024, 7:13 AM IST

ന്യൂഡൽഹി:കാത്തിരുപ്പുകള്‍ക്ക് വിരാമമിട്ട് ഡൽഹിയിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആവേശകരമായ സ്വീകരണമൊരുക്കി ആരാധകര്‍. ഇന്ന് രാവിലെയോടെയാണ് താരങ്ങള്‍ ഡല്‍ഹിയിലെത്തിയത്. ബാർബഡോസിൽ നിന്നുളള പ്രത്യേക വിമാനത്തിലായിരുന്നു രോഹിത് ശർമയുടെയും സംഘത്തിന്‍റെയും നാട്ടിലേക്കുള്ള യാത്ര.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ ഹോട്ടലിലേക്ക് പോകുന്ന ടീം ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന്, വിക്‌ടറി പരേഡിനായി രാവിലെ 9.30ന് മുബൈയിലേക്ക് പുറപ്പെടും. വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിലാണ് വിക്‌ടറി പരേഡ്.

ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. വിമാനത്താവളത്തിന് പുറത്ത് ടീമിനായി മണിക്കൂറുകളോളം അക്ഷമരായി തന്നെ ആരാധകര്‍ കാത്തുനിന്നു. വിമാനത്താവളത്തിന് പുറത്തേക്ക് എത്തിയ ടീമിനെ ഹര്‍ഷാരവങ്ങളോടെയും ആര്‍പ്പുവിളികളോടെയുമാണ് ആരാധകര്‍ സ്വീകരിച്ചത്.

നേരത്തെ, ആറ് മണിക്കാണ് ടീം ഡല്‍ഹിയിലെത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ചെറിയ ചാറ്റല്‍ മഴയുടെ സാഹചര്യത്തില്‍ 10 മിനിറ്റോളം വൈകിയായിരുന്നു താരങ്ങളുമായെത്തിയ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്‌തത്. വിമാനത്താവളത്തിന്‍റെ മൂന്നാം ടെര്‍മിനലില്‍ ടീമിനായി രണ്ട് ബസുകളും പുറത്ത് തയ്യാറായിക്കിയിരുന്നു.

ടി20 ലോകകപ്പ് വിജയത്തിന് ശേഷം കരീബിയനിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് മൂലം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ സംഘം ബാർബഡോസിൽ കുടുങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കാലാവസ്ഥ മെച്ചപ്പെട്ടതിനാൽ വിമാന സർവീസുകൾ പുനരാരംഭിച്ചതിടെയാണ് ടീം നാട്ടിലേക്ക് മടങ്ങിയത്.

Also Read:ഐസിസി റാങ്കിങ്: ഹാര്‍ദിക് ഇനി ഒന്നാമന്‍; നേട്ടമുണ്ടാക്കി ബുംറയും അക്‌സറും കുല്‍ദീപും

Last Updated : Jul 4, 2024, 7:13 AM IST

ABOUT THE AUTHOR

...view details