കേരളം

kerala

ETV Bharat / sports

'എഴുന്നേല്‍ക്കണ്ട, ഇരിക്ക്...'; റിഷഭ് പന്തിനെ കാണാനെത്തി ഷാരൂഖ് ഖാൻ - Shah Rukh Khan With Rishabh Pant - SHAH RUKH KHAN WITH RISHABH PANT

ഡല്‍ഹി കാപിറ്റല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് ശേഷം റിഷഭ് പന്തിനരികിലേക്ക് എത്തി ഷാരൂഖ് ഖാൻ.

SRK INTERACTION WITH RISHABH PANT  PANT AND SHAH RUKH KHAN  SHAH RUKH KHAN HUGS RISHABH PANT  IPL 2024
SHAH RUKH KHAN WITH RISHABH PANT

By ETV Bharat Kerala Team

Published : Apr 4, 2024, 11:37 AM IST

വിശാഖപട്ടണം :കാര്‍ അപകടത്തില്‍ പരിക്കേറ്റ് ഏറെ നാള്‍ കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്ന താരമാണ് റിഷഭ് പന്ത്. 2022 ഡിസംബറില്‍ ആയിരുന്നു വാഹനാപകടത്തില്‍ താരത്തിന് പരിക്കേല്‍ക്കുന്നത്. പിന്നീട്, ഒന്നര വര്‍ഷത്തോളം കാലം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന താരം ഈ ഐപിഎല്ലിലൂടെയാണ് മൈതാനത്ത് തിരിച്ചെത്തിയത്.

ജൂണില്‍ ടി20 ലോകകപ്പ് ഉള്‍പ്പടെ നടക്കാനിരിക്കെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തിന്‍റെ മടങ്ങി വരവ് വലിയ ആകാംക്ഷയോടെയാണ് ആരാധകരും കാത്തിരുന്നത്. കളിക്കളത്തിലേക്കുള്ള തിരിച്ചുവരവില്‍ മികവ് പുലര്‍ത്താനും താരത്തിനായി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് നായകനായ പന്ത് ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികളാണ് സ്വന്തം പേരിലാക്കിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 273 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 106 റണ്‍സിന്‍റെ തോല്‍വി ഡല്‍ഹി കാപിറ്റല്‍സ് വഴങ്ങിയെങ്കിലും നായകൻ പന്തിന്‍റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. 25 പന്തില്‍ 55 റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം. അഞ്ച് സിക്‌സറുകളും നാല് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്‍റെ ഇന്നിങ്‌സ്.

ടീമിനെ ജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇത്തരത്തില്‍ ഒരു തകര്‍പ്പൻ ഇന്നിങ്‌സ് കാഴ്‌ചവച്ച റിഷഭ് പന്തിനെ കാണാൻ മത്സരശേഷം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമകളില്‍ ഒരാളായ ഷാരൂഖ് ഖാൻ ഗ്രൗണ്ടിലേക്ക് എത്തിയിരുന്നു. മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ റിങ്കു സിങ്ങിനൊപ്പം ഇരുന്നിരുന്ന പന്തിന് അടുത്തേക്ക് വന്ന ഷാരൂഖ് ഖാൻ താരവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മടങ്ങിയത്. കൂടാതെ, മറ്റ് താരങ്ങളുമായും സംസാരിച്ച് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടവര്‍ക്ക് അതും കിങ് ഖാൻ നല്‍കി.

നേരത്തെ, മത്സരത്തിനിടെ റിഷഭ് പന്തിന്‍റെ 'നോ ലുക്ക്' ഷോട്ടിലൂടെയുള്ള സിക്‌സറിന് ഗാലറിയില്‍ എഴുന്നേറ്റ് നിന്നാണ് ഷാരൂഖ് ഖാൻ കയ്യടിച്ചത്. വെങ്കടേഷ് അയ്യര്‍ക്കെതിരെയായിരുന്നു പന്തിന്‍റെ ഈ തകര്‍പ്പൻ സിക്‌സ്.

അതേസമയം, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിശാഖപട്ടണത്ത് അടിച്ചെടുത്തത്. സുനില്‍ നരെയ്‌ൻ (85) തുടങ്ങിവച്ച അടി അംഗ്‌കൃഷ് രഘുവൻഷി (54), ആന്ദ്രേ റസല്‍ (41), റിങ്കു സിങ് എന്നിവരും ഏറ്റെടുത്തതോടെ 272 എന്ന സ്കോറാണ് കൊല്‍ക്കത്തയുടെ സ്കോര്‍ ബോര്‍ഡിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങില്‍ 17.2 ഓവറില്‍ 166 റണ്‍സ് മാത്രം നേടി ഡല്‍ഹി ഓള്‍ ഔട്ട് ആകുകയായിരുന്നു.

Also Read :പന്തിന് പിന്നെയും പിഴ, ഇക്കുറി നല്‍കേണ്ടത് ഇരട്ടിത്തുക! - RISHABH PANT FINED AFTER DC Vs KKR

ABOUT THE AUTHOR

...view details