കേരളം

kerala

ETV Bharat / sports

ഈ പാഷന്‍ സമ്മതിക്കണം ! ; പതിവ് തെറ്റിക്കാതെ സര്‍ഫറാസ് ഖാന്‍, ഇന്ന് നെറ്റ്സില്‍ എത്തിയത് പുലര്‍ച്ചെ

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തിയതിന് പിന്നാലെ അതിരാവിലെ നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങി സര്‍ഫറാസ് ഖാന്‍.

Sarfaraz Khan  Sarfaraz Khan Training  IND vs E NG Vizag Test  സര്‍ഫറാസ് ഖാന്‍ പരിശീലനം
Sarfaraz Khan Trains At 6:30AM At Mumbai Maidan

By ETV Bharat Kerala Team

Published : Jan 30, 2024, 10:29 AM IST

Updated : Jan 30, 2024, 2:24 PM IST

മുംബൈ :ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള സര്‍ഫറാസ് ഖാന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ആദ്യമായി വിളിയെത്തിയത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡിലേക്കാണ് താരത്തെ ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെയോടെ തന്നെ നെറ്റ്‌സില്‍ പരിശീലനത്തിനിറങ്ങിയിരിക്കുകയാണ് താരം (Sarfaraz Khan Early Morning Training).

മുംബൈ മൈതാനിയില്‍ പുലര്‍ച്ചെ ആറരയോടെയാണ് സര്‍ഫറാസ് ഖാന്‍ പരിശീലനത്തിനായെത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ സര്‍ഫറാസായിരുന്നു ഈ വിവരം ആരാധകരുമായി പങ്കുവച്ചതും (Sarfaraz Khan Practice).

സര്‍ഫറാസ് ഖാന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി

മികച്ച ഫോമിലാണ് നിലവില്‍ സര്‍ഫറാസ് ഖാന്‍. അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ എ ടീമിനായി തകര്‍പ്പന്‍ സെഞ്ച്വറി താരം നേടിയിരുന്നു. 160 പന്തില്‍ 161 റണ്‍സായിരുന്നു സര്‍ഫറാസ് അടിച്ചെടുത്തത്. ഇന്ത്യ എ ഒരു റണ്ണിന് ജയം സ്വന്തമാക്കിയ ഈ മത്സരത്തില്‍ പ്ലെയര്‍ ഓഫ്‌ ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായതും സര്‍ഫറാസായിരുന്നു. കഴിഞ്ഞ കുറച്ച് സീസണുകളിലായി ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് സര്‍ഫറാസ് ഖാന്‍ പുറത്തെടുക്കുന്നത്. രഞ്ജി ട്രോഫി 2019-20 സീസണില്‍ 928 റണ്‍സാണ് താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.

2022ല്‍ 982 റണ്‍സടിച്ചും ടൂര്‍ണമെന്‍റില്‍ ടോപ്‌ സ്കോറര്‍ ആകാന്‍ സര്‍ഫറാസിന് സാധിച്ചിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുംബൈ ബാറ്ററായ സര്‍ഫറാസ് ഖാന് ഇന്ത്യന്‍ സീനിയര്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 മത്സരങ്ങളിലെ 66 ഇന്നിങ്‌സില്‍ നിന്നും 3912 റണ്‍സാണ് സര്‍ഫറാസ് സ്വന്തമാക്കിയിട്ടുള്ളത്. 69.85 ശരാശരിയിലും 70.48 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ 301 റണ്‍സാണ്.

രവീന്ദ്ര ജഡേജ, കെഎല്‍ രാഹുല്‍ എന്നിവര്‍ പരിക്കേറ്റ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നിന്നും പുറത്തായ സാഹചര്യത്തിലാണ് സര്‍ഫറാസിനെ ടീമിലേക്ക് എടുക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. സര്‍ഫറാസിനൊപ്പം സൗരഭ് കുമാറിനെയും വാഷിങ്‌ടണ്‍ സുന്ദറിനെയും ഇന്ത്യന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരത്തിന് തുടക്കമാകുന്നത് (India vs England 2nd Test).

വിശാഖപട്ടണം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്ക്വാഡ്(India Squad For 2nd Test Against England):രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, രജത് പടിദാര്‍, ശ്രേയസ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, കെഎസ് ഭരത്, ധ്രുവ് ജുറെല്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, സൗരഭ് കുമാര്‍.

Also Read :സര്‍ഫറാസോ പടിദാറോ, വിശാഖപട്ടണത്ത് ആരുടെ ടെസ്റ്റ് അരങ്ങേറ്റം ? ; സാധ്യത കൂടുതല്‍ ഈ താരത്തിന്

Last Updated : Jan 30, 2024, 2:24 PM IST

ABOUT THE AUTHOR

...view details