കൊച്ചി: സന്തോഷ്‌ട്രോഫി ടൂർണമെന്‍റിനുള്ള കേരള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമില്‍ എറണാകുളം സ്വദേശിയായ പ്രതിരോധ താരം സഞ്ജു.ജി ആണ് കേരള നായകൻ. ഗോൾ കീപ്പർ ഹജ്‌മൽ എസ് ആണ് ഉപനായകൻ.
15 പേർ പുതുമുഖങ്ങളായപ്പോള്‍ കഴിഞ്ഞ സന്തോഷട്രോഫി കളിച്ച അഞ്ചു പേർ ടീമില്‍ ഇടം നേടി. സൂപ്പർ ലീഗിലെ 10 താരങ്ങളും കേരളത്തിനായി ഇറങ്ങും. നവംബർ 20 മുതൽ 24 വരെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് കേരളത്തിന്‍റെ മത്സരങ്ങൾ. ബിബി തോമസ് മുട്ടത്താണ് പരിശീലകൻ.
കേരളമടക്കമുള്ള ഗ്രൂപ്പ് എച്ച് മത്സരങ്ങൾക്കാണ് കോഴിക്കോട് വേദിയാവുക.റെയിൽവേസ്, പുതുച്ചേരി, ലക്ഷദ്വീപ് എന്നീ ടീമുകളാണ് കേരളത്തിനൊപ്പം മത്സരിക്കുക. 2023ലാണ് അവസാനമായി കോഴിക്കോട് സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് ആതിഥ്യം വഹിച്ചത്.
നവംബർ 20ന് നടക്കുന്ന ആദ്യ മത്സരത്തിൽ പോണ്ടിച്ചേരി- ലക്ഷദ്വീപ്, കേരള- റെയിൽവേസ് പോരാട്ടം നടക്കും. 22ന് ലക്ഷദ്വീപിനേയും 24ന് പോണ്ടിച്ചേരിയേയും കേരളം നേരിടും. ഗ്രൂപ്പുകളിലെ ജേതാക്കളും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ സർവീസസ്, ഗോവ എന്നീ ടീമുകളും ആതിഥേയരായ തെലങ്കാനയുമാണ് നോക്കൗട്ടിലെത്തുക. ഫൈനൽ റൗണ്ട് മത്സരങ്ങൾ ഹൈദരാബാദില്‍ നടക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടീം: ജി സഞ്‌ജു, ഹജ്മൽ എസ്, മുഹമ്മദ് അസ്ഹർ കെ, മുഹമ്മദ് നിയാസ് കെ, മുഹമ്മദ് അസ്‌ലം, ജോസഫ് ജസ്റ്റിൻ, ആദിൽ അമൽ, മനോജ് എം, മുഹമ്മദ് റിയാസ് പി ടി, മുഹമ്മദ് മുഷറഫ്, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അർഷാഫ്, മുഹമ്മദ് റോഷൽ പി പി, നസീബ് റഹ്മാൻ, സൽമാൻ കള്ളിയത്ത്, നിജോ ഗിൽബർട്ട്, മുഹമ്മദ് റിഷാദ് ഗഫൂർ, ഷിജിൻ ടി, സജീഷ് ഇ, മുഹമ്മദ് അജ്സാൽ, അർജുൻ വി, ഗനി അഹമ്മദ് നിഗം.
Also Read:രഞ്ജി ട്രോഫിയില്‍ കേരളം 291ന് ഓള്‍ഔട്ട്, 10 വിക്കറ്റും വീഴ്‌ത്തി ഹരിയാനയുടെ അൻഷുൽ കംബോജ്