ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം സഞ്‌ജു സാംസണ്‍. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 27 സ്ഥാനങ്ങള്‍ ഉയര്‍ന്ന സഞ്‌ജു 39-ാം റാങ്കിലേക്കെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യിലെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് കരുത്തായത്. ഡര്‍ബനില്‍ 50 പന്തുകളില്‍ നിന്നും ഏഴ് ഫോറും 10 സിക്‌സു സഹിതം 107 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ നേടിയ സെഞ്ചുറിയുടെ തുടര്‍ച്ചയായിരുന്നു ഡര്‍ബനിലെ സഞ്‌ജുവിന്‍റെ പ്രകടനം. ഇതോടെ ഇന്ത്യയ്‌ക്കായി ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ താരമാവാന്‍ സഞ്‌ജുവിന് കഴിഞ്ഞു. പ്രോട്ടീസിനെതിരായ രണ്ടാം ടി20യില്‍ പൂജ്യത്തിന് പുറത്തായിരുന്നില്ലെങ്കില്‍ ഇതിലും ഉയര്‍ന്ന റാങ്കിലേക്ക് എത്താന്‍ സഞ്‌ജുവിന് കഴിയുമായിരുന്നു.
അതേസമയം, ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം നഷ്‌ടമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഒരു സ്ഥാനം നഷ്‌ടമായ യശസ്വി ജയ്‌സ്വാള്‍ ഏഴാമതായി. ഇവര്‍ രണ്ട് പേരും മാത്രമാണ് ബാറ്റര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. റുതുരാജ് ഗെയ്‌ക്‌വാദ് (14), ശുഭ്‌മാന്‍ ഗില്‍ (29) എന്നിവരാണ് നിലവില്‍ സഞ്‌ജുവിന് മുന്നിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ALSO READ: ഐപിഎല്‍ താരലേലത്തിന് മുമ്പ് രഞ്ജിയില്‍ അര്‍ജുന്‍ 'കൊടുങ്കാറ്റ്'; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം
ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ രവി ബിഷ്‌ണോയ് ഒരു സ്ഥാനം ഉയര്‍ന്ന് ഏഴാമതെത്തി. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരമാണ് രവി ബിഷ്‌ണോയ്. 12-ാം റാങ്കില്‍ തുടരുന്ന അര്‍ഷ്‌ദീപ് സിങ്ങാണ് ആദ്യ 20-ല്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ ബോളര്‍. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യ മൂന്നാമത് തുടരുകയാണ്. അക്‌സര്‍ പട്ടേലാണ് (13) ആദ്യ ഇരുപതില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം.