ലോക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബുകള്‍. കോടികള്‍ വാരിയെറിഞ്ഞാണ് താരങ്ങളെ ക്ലബുകള്‍ സ്വന്തമാകുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ സൗദി ക്ലബുകളിലേക്ക് ചേക്കാറാനുള്ള കാരണവും കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലം തന്നെയാണ്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബബെന്‍സെമ, നെയ്‌മര്‍ ജൂനിയര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇപ്പോള്‍ സൗദിയില്‍ ബൂട്ട് കെട്ടുന്നുണ്ട്. സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന്‍റെ ഭാഗമാണ് നെയ്‌മര്‍. പരിക്കു വില്ലനായതിനാല്‍ കഴിഞ്ഞ സീസണിന്‍റെ ഭൂരിഭാഗവും താരം പുറത്തായിരുന്നു. 2024ല്‍ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് അല്‍ ഹിലാലിനായി താരം കളിച്ചത്. അതും വെറും 42 മിനിറ്റുകള്‍ മാത്രമേ നെയ്‌മര്‍ ക്ലബിനായി കളത്തിലിറങ്ങിയിട്ടുള്ളു. ഇപ്പോഴിതാ താരത്തിന് ലഭിച്ച പ്രതിഫലമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ച് 2023ലായിരുന്നു പിഎസ്‌ജിയില്‍ നിന്ന് അല്‍ ഹിലാലിലേക്കു നെയ്‌മര്‍ ചേക്കേറിയത്. 101 മില്ല്യണ്‍ യൂറോയാണ് (895.2 കോടി) താരത്തിന് അല്‍ ഹിലാലിന്‍റെ ഓഫര്‍. കഴിഞ്ഞ വര്‍ഷം മാത്രം 84.6 മില്യണ്‍ പൗണ്ടാണ് (890 കോടി) പ്രതിഫലമായി താരത്തിന്‍റെ അക്കൗണ്ടിലെത്തിയത്.