കേരളം

kerala

ETV Bharat / sports

'ഗംഭീര്‍ പേടിച്ചിരിക്കുകയാണ്': ഇന്ത്യൻ പരിശീലകനെ വിടാതെ പോണ്ടിങ് - PONTING GAMBHIR WORD WAR

വിരാട് കോലിയെ വിമര്‍ശിച്ച പോണ്ടിങ് ഓസ്‌ട്രേലിയൻ ടീമിന്‍റെ കാര്യം നോക്കിയാല്‍ മതിയെന്ന് നേരത്തെ ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.

RICKY PONTING VS GAUTAM GAMBHIR  RICKY PONTING ON GAUTAM GAMBHIR  RICKY PONTING ON VIRAT KOHLI  INDIA VS AUSTRALIA TEST SERIES
Photo Collage Of Ricky Ponting and Gautam Gambhir (ANI)

By ETV Bharat Kerala Team

Published : Nov 14, 2024, 2:34 PM IST

പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങും തമ്മിലുള്ള വാക്ക് പോര് കനക്കുന്നു. ഗംഭീര്‍ ശരിക്കും ഭയന്നിരിക്കുകയാണെന്നും അതുകൊണ്ടാണ് ഇപ്പോള്‍ തനിക്കെതിരെ തിരിയുന്നതെന്നും പോണ്ടിങ് പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി വിരാട് കോലിയുടെ മോശം ഫോമിനെ പോണ്ടിങ് ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള വാക് പോര് ആരംഭിച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കോലിയുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രകടനങ്ങളെ വിമര്‍ശിച്ചായിരുന്നു നേരത്തെ പോണ്ടിങ് രംഗത്തെത്തിയത്. ആ കണക്കുകള്‍ കഴിഞ്ഞ ദിവസമായിരുന്നു താൻ കണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രണ്ട് സെഞ്ച്വറികള്‍ മാത്രമാണ് കോലിക്ക് നേടാനായത്.

അത് ശരിയാണെന്ന് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല. ഇനിയത് സത്യമാണെങ്കില്‍ ശരിക്കും ആശങ്കയുണ്ടാക്കുന്ന കണക്കാണ്. കാരണം, ഈ കാലയളവിനിടെ രണ്ട് സെഞ്ച്വറികള്‍ മാത്രമുള്ള ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ആരും നിലവില്‍ രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് താൻ കരുതുന്നില്ലെന്നായിരുന്നു പോണ്ടിങ് പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുന്‍പ് തന്നെ പോണ്ടിങ്ങിന്‍റെ വാക്കുകള്‍ക്ക് മറുപടിയുമായി ഗംഭീര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യൻ ടീമിനെ കുറിച്ച് പറയാൻ പോണ്ടിങ് ആരാണെന്നും അദ്ദേഹം ഓസ്‌ട്രേലിയൻ ടീമിനെ കുറിച്ച് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു ഗംഭീറിന്‍റെ പ്രതികരണം. ഇതിലാണ് ഇപ്പോള്‍ മറുപടിയുമായി പോണ്ടിങ് തന്നെയെത്തിയിരിക്കുന്നത്.

അടുത്തിടെ നാട്ടില്‍ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയിരുന്നു. ഈ തോല്‍വിയോടെ ഗംഭീര്‍ ശരിക്കും പേടിച്ചുപോയെന്നാണ് പോണ്ടിങ് പറയുന്നത്. അതുകൊണ്ടാണ് തനിക്കെതിരായ പരാമര്‍ശങ്ങള്‍ ഗംഭീര്‍ നടത്തുന്നതെന്നും പോഡ്‌കാസ്റ്റില്‍ പോണ്ടിങ് പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലെ കോലിയുടെ ഫോമിനെ കുറിച്ച പറഞ്ഞ ശേഷം ഓസ്‌ട്രേലിയയില്‍ അദ്ദേഹം നടത്തിയിട്ടുള്ള മികച്ച പ്രകടനങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. അതിനെ അവഗണിച്ചുകൊണ്ടാണ് ഗംഭീര്‍ തനിക്കെതിരെ വിമര്‍ശനം നടത്തുന്നത്. ഗംഭീറിന് നേരത്തേ മുതലേ തന്നോട് ചില പ്രശ്‌നങ്ങളുണ്ട്. താൻ പറഞ്ഞത് മുഴുവൻ കേള്‍ക്കാൻ തയ്യാറാകാതെയാണ് ഗംഭീര്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു.

Also Read :സെഞ്ചൂറിയനിലെ 'തകര്‍പ്പൻ അടി', ഐപിഎല്‍ താരലേലത്തില്‍ ആ താരം കോടികള്‍ ഉറപ്പിച്ചെന്ന് ഡെയ്‌ല്‍ സ്‌റ്റെയ്‌ൻ

ABOUT THE AUTHOR

...view details