ദോഹ:പ്രഥമ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കീരിടം സ്വന്തമാക്കി സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്. മെക്‌സിക്കൻ ക്ലബ് പച്ചുക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്‌ത്തിയാണ് റയല്‍ കീരിടത്തില്‍ മുത്തമിട്ടത്. സൂപ്പര്‍ താരങ്ങളായ കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ എന്നിവര്‍ കലാശക്കളിയില്‍ റയലിനായി ഗോള്‍ നേടി.
2024ല്‍ റയല്‍ മാഡ്രിഡ് നേടുന്ന അഞ്ചാമത്തെ കിരീടമാണിത്. ജനുവരിയില്‍ ബാഴ്‌സലോണയെ തകര്‍ത്ത് സ്‌പാനിഷ് സൂപ്പര്‍ കപ്പ് നേട്ടത്തോടെയാണ് റയല്‍ ഈ വര്‍ഷത്തെ കിരീട വേട്ട തുടങ്ങിയത്. പിന്നാലെ മെയ് മാസത്തില്‍ 36മാത് ലാ ലിഗ കിരീടവും ടീം സ്വന്തമാക്കി.
ജൂണില്‍ ചാമ്പ്യൻസ് ലീഗിലും റയല്‍ ജേതാക്കളായി. ജര്‍മ്മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്‌മുണ്ടിനെ തോല്‍പ്പിച്ചുകൊണ്ടാണ് റയല്‍ ചാമ്പ്യൻസ് ലീഗില്‍ മുത്തമിട്ടത്. പിന്നാലെ, ഈ സീസണിന്‍റെ തുടക്കത്തോടെ യൂറോപ്യൻ സൂപ്പര്‍ കപ്പും സ്വന്തമാക്കാൻ റയലിനായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പച്ചുക്കയ്‌ക്കെതിരായ ഇന്‍റര്‍കോണ്ടിനെന്‍റല്‍ കലാശക്കളിയില്‍ റയലിന്‍റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. 37-ാം മിനിറ്റില്‍ എംബാപ്പെയിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. വിനീഷ്യസിന്‍റെ ക്രോസില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്.