ഹൈദരാബാദ്:ഇന്ത്യ ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ ഡിആര്‍എസ് വിവാദം (India vs England 1st Test DRS Controversy). ഇന്ത്യന്‍ ടോപ് സ്കോറര്‍ രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് വിവാദത്തിലായിരിക്കുന്നത് (Ravindra Jadeja Wicket Controversy). മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ജോ റൂട്ടിന്‍റെ ഓവറിലാണ് 87 റണ്‍സ് നേടിയ ജഡേജ പുറത്തായത്.
എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. ഇംഗ്ലണ്ട് താരങ്ങളുടെ അപ്പീലിന് ഫീല്‍ഡ് അമ്പയര്‍ ആദ്യം തന്നെ ഔട്ട് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌താണ് ജഡേജ ഡിആര്‍എസ് പരിശോധനയ്‌ക്ക് തയ്യാറായത്.
ജോ റൂട്ടിനെതിരെ ഡിഫന്‍സീവ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ജഡേജ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയത്. ഡിആര്‍എസ് പരിശോധനയില്‍ റൂട്ട് എറിഞ്ഞ ബോള്‍ ജഡേജയുടെ ബാറ്റിലും പാഡിലും ഒരുമിച്ച് തട്ടുന്നതായിട്ടായിരുന്നു കാണിച്ചത്. അള്‍ട്രാ എഡ്‌ജ് പരിശോധനയിലും പന്ത് ബാറ്റില്‍ ഉരസിയെന്നത് വ്യക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് അമ്പയര്‍ ബൗളര്‍ക്ക് അനുകൂലമായ തീരുമാനം മത്സരത്തില്‍ സ്വീകരിച്ചത്. അമ്പയറുടെ ഈ തീരുമാനം ആരാധകരെയും ചൊടിപ്പിച്ചിട്ടുണ്ട്. ഡിആര്‍എസ് പരിശോധനയുടെ ചിത്രങ്ങള്‍ ഉള്‍പ്പടെ പങ്കുവെച്ചുകൊണ്ടാണ് ആരാധകര്‍ വിഷയത്തില്‍ വിമര്‍ശനം ഉന്നയിക്കുന്നത് (Ravindra Jadeja DRS Controversy).