ഐപിഎൽ മെഗാ ലേലത്തിൽ ടീം ഇന്ത്യയുടെ യുവ ബാറ്റര്‍ സർഫറാസ് ഖാനെ ഒരു ഫ്രാഞ്ചൈസിയും വാങ്ങാൻ താൽപര്യം കാണിക്കാത്തത് കായികപ്രേമികളെ നിരാശരാക്കി. എന്നാൽ താരത്തിന്‍റെ സഹോദരൻ മുഷീർ ഖാനെ 30 ലക്ഷത്തിന് പഞ്ചാബ് കിങ്സ് സ്വന്തമാക്കി. സർഫറാസിന് എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ആരാധകരും മറ്റും അന്വേഷിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
75 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് സർഫറാസ് ലേലത്തിലെത്തിയത്. എന്നാൽ ഐപിഎൽ ഫ്രാഞ്ചൈസികളൊന്നും സർഫറാസിനെ എടുക്കാൻ തയ്യാറായില്ല. രഞ്ജിയിൽ ടൺ കണക്കിന് റൺസ് നേടി മിന്നി തിളങ്ങി താരമാണ് സർഫറാസ്. ബെംഗളൂരുവില്‍ നടന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ഇന്നിംഗ്‌സിൽ സർഫറാസ് 150 റൺസ് നേടിയത് ദിവസങ്ങൾക്ക് ശേഷമാണ് ലേലമെത്തിയത്. സർഫറാസിന്‍റെ ബാറ്റിംഗ് ശൈലി ടി20 ഫോർമാറ്റിൽ സജ്ജീകരിച്ചിട്ടില്ലാത്തതാണ് ഫ്രാഞ്ചൈസികള്‍ എടുക്കാത്തതെന്നും റിപ്പോർട്ടുകളുണ്ട്.
2015ൽ ആർസിബിക്ക് വേണ്ടിയാണ് സർഫറാസ് ഖാൻ ഐപിഎല്ലിൽ പ്രവേശിച്ചത്. മൂന്ന് വർഷത്തിനിടെ ടീമിനായി ആകെ 25 മത്സരങ്ങൾ കളിച്ചു. പക്ഷേ, താരത്തിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. പിന്നീട് പഞ്ചാബ് കിങ്‌സിനായി കളിച്ചെങ്കിലും കാര്യമായ മികവ് ലഭിച്ചില്ല. 2022, 23 സീസണിൽ ഡൽഹിക്കു വേണ്ടിയും കളിച്ചു. പിന്നീടും അധികം അവസരങ്ങൾ ലഭിച്ചില്ല. ഏതാനും മത്സരങ്ങളിൽ അവസരങ്ങൾ ലഭിച്ചെങ്കിലും സർഫറാസിന് തെളിയിക്കാനായില്ല. 50 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 22.50 ശരാശരിയിൽ 585 റൺസാണ് അദ്ദേഹം നേടിയത്. അതിൽ ഒരു അർദ്ധ സെഞ്ചുറിയും സ്വന്തമാക്കി.
ഇത്തവണത്തെ ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിലെത്തിയ മുഷീർ ഖാൻ ഈ വർഷത്തെ അണ്ടർ 19 ലോകകപ്പിൽ ടീം ഇന്ത്യക്ക് വേണ്ടി കളിക്കുകയും സെഞ്ച്വറി നേടുകയും ചെയ്തു. 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 716 റൺസും താരം നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ഒരു അർധസെഞ്ചുറിയും മുഷീര്‍ സ്വന്തമാക്കി.
Also Read:ഐപിഎൽ ലേലത്തിലെ 13 കാരന്‍റെ പ്രായത്തെ ചൊല്ലി തര്‍ക്കം; പരിശോധിക്കാന്‍ തയ്യാറാണെന്ന് പിതാവ്