കേരളം

kerala

By ETV Bharat Sports Team

Published : 4 hours ago

ETV Bharat / sports

ഒളിമ്പിക്‌സ് താരങ്ങളേക്കാള്‍ താല്‍പര്യം ചായ്‌വാലയോടോ.? നിരാശ പ്രകടിപ്പിച്ച് ഹാർദിക് - Hockey India

മെഡൽ നേടിയ തന്നെ അവഗണിച്ച് സമൂഹമാധ്യമ താരം ഡോളി ചായ്‌വാലയ്‌ക്കൊപ്പം സെൽഫിയെടുക്കാനാണ് ആരാധകർ താൽപര്യം കാണിച്ചതെന്ന് ഹാർദിക് പറഞ്ഞു.

ഹോക്കി താരം ഹാർദിക് സിങ്  ഇന്ത്യന്‍ ഹോക്കി ടീം  ഡോളി ചായ്‌വാല  പാരീസ് ഒളിമ്പിക്‌സ് 2024
ഇന്ത്യന്‍ ഹോക്കി ടീം, ഡോളി ചായ്‌വാല (AP and ANI Photos)

ഹൈദരാബാദ്:പാരീസ് ഒളിമ്പിക്‌സ് കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ തനിക്ക് ലഭിച്ച നിരാശാജനകമായ സംഭവം വെളിപ്പെടുത്തി ഇന്ത്യന്‍ ഹോക്കി താരം ഹാർദിക് സിങ്. കഴിഞ്ഞ മാസം വിമാനത്താവളത്തിൽ വച്ചാണ് വിചിത്രമായ അനുഭവമുണ്ടായതെന്ന് ഒളിമ്പിക് മെഡൽ ജേതാവ് പറഞ്ഞു. മെഡൽ നേടിയ തന്നെ അവഗണിച്ച് സമൂഹമാധ്യമ താരം ഡോളി ചായ്‌വാലയ്‌ക്കൊപ്പം സെൽഫിയെടുക്കാനാണ് ആരാധകർ താൽപര്യം കാണിച്ചതെന്ന് ഹാർദിക് പറഞ്ഞു.

'ഹർമൻപ്രീത് സിങ്ങും മൻദീപ് സിങ്ങും എന്നോടൊപ്പം ഉണ്ടായിരുന്നു. മറുവശത്ത് ഡോളി ചായ്‌വാലയും അവിടെയെത്തി. അദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കാൻ ആരാധകരെല്ലാം മത്സരിച്ചു. ഞങ്ങളെ തീരെ തിരിച്ചറിഞ്ഞില്ല. ഞങ്ങൾ പരസ്‌പരം നോക്കി. ഞങ്ങൾക്ക് അത് വളരെ ലജ്ജാകരമായിരുന്നുവെന്ന് ഹാര്‍ദിക് നിരാശ പ്രകടിപ്പിച്ചു.

കരിയറിൽ 150ലധികം ഗോളുകളാണ് ഹർമൻ പ്രീത് നേടിയത്. മന്ദീപ് നൂറിലധികം ഫീൽഡ് ഗോളുകൾ നേടി. സ്പെഷ്യൽ ചായയിലൂടെ ഡോളി ചായ്‌വാല സമൂഹമാധ്യമങ്ങളില്‍ സെൻസേഷനായി. ബിൽ ഗേറ്റ്സിന് ചായയും നൽകി. അത് മഹത്തരമാണ്, എന്നാൽ ഒളിമ്പിക്‌സിൽ രണ്ട് തവണ മെഡൽ നേടിയിട്ടും ഇന്ത്യൻ ഹോക്കി താരങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ല. ഒരു കായികതാരത്തിന് മഹത്തായ പേരും പണവുമാണ് പ്രധാനം. പക്ഷേ, ആരാധകർ ഞങ്ങളെ കാണുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ അതിലപ്പുറം മറ്റൊരു സന്തോഷവുമില്ലായെന്ന് ഹാർദിക് പറഞ്ഞു.

Also Read:സൂപ്പർ ലീഗ് കേരളയില്‍ ഇന്ന് ഫോഴ്‌സ- കൊമ്പൻസ് പോരാട്ടം - Super League Kerala

ABOUT THE AUTHOR

...view details