ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി ഇന്ത്യൻ സെലക്ടർമാർ. അടുത്തിടെ സമാപിച്ച ടി20 പരമ്പരയിൽ, വരുൺ 5 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. തന്‍റെ മികച്ച ബൗളിങ് പ്രകടനത്തിന് പ്ലെയർ ഓഫ് ദി സീരീസായും താരം തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ വരുണ്‍ നാഗ്പൂരിലെ ഏകദിന ടീമില്‍ ചേര്‍ന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടി20 ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ശേഷം അധിക കളിക്കാരനായി ടീമിലെത്തിയ വരുണിന് പരമ്പരയിൽ ഇടം ലഭിച്ചു. എന്നാല്‍ ടീമിൽ നിന്ന് ഒരു കളിക്കാരനെയും ഒഴിവാക്കിയിട്ടില്ല. ഫെബ്രുവരി 6 ന് നാഗ്പൂരിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ വരുണ്‍ കളിക്കുമെന്നാണ് സൂചന.
Also Read:ദുബായിലെ ഇന്ത്യ vs പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നു - INDIA VS PAKISTAN MATCH TICKETS
ഇംഗ്ലണ്ട് പരമ്പരയുടെ ഇന്ത്യൻ ടീമിന്‍റെ നായകത്വം രോഹിത് ശർമ്മയുടെ കൈകളിലാണ്. വിരാട് കോലിയും ടീമിലുണ്ട്. ശ്രേയസ് അയ്യരും കെ.എൽ. രാഹുലും മധ്യനിരയുടെ ചുമതല വഹിക്കും. സ്പിൻ ബൗളിംഗിൽ വരുണിനൊപ്പം രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരും ഉണ്ടാകും. മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവർ ഫാസ്റ്റ് ബൗളർമാരുടെ വേഷത്തിൽ എത്തും.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം
രോഹിത് ശർമ്മ (ക്യാപ്റ്റൻ), യുവരാജ് ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ്. ഷമി, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി.