ഹൈദരാബാദ്:പാരീസ് ഒളിമ്പിക്‌സിൽ എതിരാളികളായ ദക്ഷിണ കൊറിയയിൽ നിന്നുള്ള ലിം ജോങ്-ഹൂൺ, ഷിൻ യു-ബിൻ എന്നിവർക്കൊപ്പം ഉത്തരകൊറിയൻ താരങ്ങള്‍ എടുത്ത സെൽഫി വിവാദത്തില്‍. വെള്ളിമെഡല്‍ ജേതാക്കളായ റി ജോങ് സിക്കും കിം കം യോങ്ങും പോഡിയത്തിൽ നിന്ന് 'ചിരിച്ചതിന് ' അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്.
ചിത്രങ്ങള്‍ അതിവേഗം വൈറലാകുകയും ലോകമെമ്പാടുമുള്ള കാണികളുടെ ശ്രദ്ധ നേടുകയും ചെയ്‌തു. എന്നാല്‍ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ ഭരണകൂടം വിദേശ ഇടപെടലുകളെ കർശനമായി നിയന്ത്രിക്കുന്ന സാഹചര്യത്തില്‍ ഒളിമ്പിക്‌സ് താരങ്ങള്‍ക്ക് ഏത് രീതിയിലുള്ള ശിക്ഷയാണ് ലഭിക്കുന്നത് വ്യക്തമല്ല.
ഇരുവരും പ്രത്യയശാസ്ത്രപരമായ വിലയിരുത്തലിന് വിധേയരാകുമെന്നാണ് റിപ്പോര്‍ട്ട്. വിദേശ സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുള്ള കളങ്കം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്തര കൊറിയയിലെ ഒരു പതിവ് നടപടിക്രമമാണ്. വിദേശ എതിരാളികൾക്കൊപ്പം പ്രത്യേകിച്ച് ദക്ഷിണ കൊറിയയിൽ നിന്നുള്ളവർക്കൊപ്പം പുഞ്ചിരിച്ചതിന് കായികതാരങ്ങളെ ശാസിച്ചതായി റിപ്പോർട്ടുണ്ട്.