കേരളം

kerala

ETV Bharat / sports

ലോകോത്തര സജ്ജീകരണങ്ങളുമായി പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ഉദ്ഘാടനം ചെയ്‌തു - New NCA Bengaluru - NEW NCA BENGALURU

ലോകോത്തര സൗകര്യങ്ങളുള്ള എൻസിഎ രാജ്യത്തെ ക്രിക്കറ്റിന്‍റെ വളർച്ചയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.

ദേശീയ ക്രിക്കറ്റ് അക്കാദമി  പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി  ബെംഗളൂരു എൻസിഎ  ബിസിസിഐ
BCCI secretary Jay Shah, President Roger Binny and Vice-president Rajeev Shukla and others pose for photo (Etv Bharat)

By ETV Bharat Sports Team

Published : Sep 29, 2024, 5:55 PM IST

ബെംഗളൂരു:രാജ്യത്ത് ക്രിക്കറ്റ് കൂടുതൽ വികസിപ്പിക്കുന്നതിനായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമി ബെംഗളൂരുവിൽ ബിസിസിഐ ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനാണ് പുതിയ ക്രിക്കറ്റ് അക്കാദമി നിർമ്മിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങളുള്ള എൻസിഎ രാജ്യത്തെ ക്രിക്കറ്റിന്‍റെ വളർച്ചയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.

പുതിയ എൻസിഎയ്ക്ക് 40 ഏക്കറിലധികം വിസ്തീർണ്ണമുണ്ട്, കൂടാതെ മൂന്ന് ലോകോത്തര സ്‌പോർട്‌സ് ഗ്രൗണ്ടുകളും ഇൻഡോറും ഔട്ട്‌ഡോറും ഉൾപ്പെടെ 86 പിച്ചുകളുണ്ട്. എയിലെ ഗ്രൗണ്ടിന് 85 യാർഡ് അതിർത്തിയാണുള്ളത്. അത്യാധുനിക ഫ്ലഡ് ലൈറ്റിംഗും മികച്ച സംപ്രേക്ഷണ സൗകര്യങ്ങളുമുണ്ട്. ഫ്ലഡ് ലൈറ്റുകൾക്ക് കീഴിൽ ഇവിടെ മത്സരങ്ങൾ നടത്താം. ഗ്രൗണ്ട് ബി, സിയിലെ സ്റ്റേഡിയങ്ങൾ 75 യാർഡ് അതിർത്തിയിലാണ്. ഇവ പരിശീലന ഗ്രൗണ്ടുകളായി ഉപയോഗിക്കാം.

ഗ്രൗണ്ടിൽ മഴ പെയ്‌താൽ പോലും വെള്ളം വേഗത്തിൽ വലിച്ചെടുക്കാൻ കഴിയുന്ന തരത്തിൽ സബ് സർഫേസ് ഡ്രെയിനേജ് സംവിധാനം പുതിയ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ സ്ഥാപിച്ചിട്ടുണ്ട്. വൈറ്റ് പിക്കറ്റ് ഫെൻസിങ്ങും സ്ഥാപിച്ചു. ഗ്രൗണ്ടുകൾ ഇംഗ്ലീഷ് കൗണ്ടി പിച്ച് പോലെയാണ്. എൻസിഎയ്ക്ക് 45 ഔട്ട്ഡോർ നെറ്റ് പ്രാക്ടീസ് പിച്ചുകളുണ്ട്. യുകെയിൽ നിന്ന് കൊണ്ടുവന്ന സുരക്ഷാ വലകൾ ഉപയോഗിച്ചാണ് ഇവയെല്ലാം നിര്‍മിച്ചത്. കൂടാതെ ആറ് ഔട്ട്‌ഡോർ റണ്ണിംഗ് ട്രാക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇൻഡോർ പിച്ചുകളിൽ സ്ഥാപിച്ചിരിക്കുന്ന വലിയ, കടുപ്പമുള്ള ഗ്ലാസ് പാനലുകൾ സ്വാഭാവിക വെളിച്ചം നൽകും. കാലാവസ്ഥയും സമയവും പരിഗണിക്കാതെ കായികതാരങ്ങൾക്ക് ഇൻഡോർ സ്റ്റേഡിയങ്ങളിൽ പരിശീലനം നടത്താം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഏകദേശം 3,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു വലിയ ഡ്രസ്സിംഗ് റൂം, ലോഞ്ച്, മസാജ് റൂം, കിറ്റ് റൂം, വിശ്രമ മുറികൾ. കമന്‍ററി, മാച്ച് റഫറി റൂമുകൾ, വിശാലമായ പ്രസ് കോൺഫറൻസ് ഏരിയ, വിഐപി ലോഞ്ച്, ഡൈനിംഗ് ഏരിയ, അഡ്മിനിസ്ട്രേറ്റീവ് കെട്ടിടങ്ങൾ എന്നിവയും അത്യാധുനിക സൗകര്യങ്ങളോടെ പുതിയ എന്‍സിഎയിലുണ്ട്.

സ്പോർട്‌സ് സയൻസ് ആൻഡ് മെഡിസിൻ (എസ്എസ്എം) ബ്ലോക്കിൽ 16,000 ചതുരശ്ര അടി ജിമ്മാണുള്ളത്. നാല് അത്‌ലറ്റിക് ട്രാക്കുകൾ, ഫിസിയോതെറാപ്പി റീഹാബ് ജിം, സ്പോർട്‌സ് സയൻസ് ആൻഡ് മെഡിസിൻ ലാബ്, അത്യാധുനിക സാങ്കേതികവിദ്യ, പൂൾ സ്പാ, കോൾഡ് ഷവർ തുടങ്ങിയ സൗകര്യങ്ങളും ക്രിക്കറ്റ് അക്കാദമിയില്‍ ഒരുക്കിയിട്ടുണ്ട്.

Also Read:പഠനത്തിൽ പൂജ്യം..! ക്രിക്കറ്റിൽ ഹീറോ, ഇന്ത്യന്‍ താരങ്ങളുടെ വിദ്യാഭ്യാസയോഗ്യത അറിയാമോ..? - Indian Cricketers Education

ABOUT THE AUTHOR

...view details