കേരളം

kerala

ETV Bharat / sports

'അര്‍ഷാദും എന്‍റെ മകൻ, ഈ നേട്ടത്തിനും സ്വര്‍ണത്തിളക്കം'; നീരജ് ചോപ്രയുടെ മാതാവ് - Neeraj Chopra Mother On A Nadeem - NEERAJ CHOPRA MOTHER ON A NADEEM

നീരജ് ചോപ്രയുടെ വെള്ളി മെഡല്‍ നേട്ടത്തില്‍ പ്രതികരണവുമായി മാതാവ്. ജാവലിൻ ത്രോ ഫൈനലില്‍ സ്വര്‍ണം നേടിയ പാകിസ്ഥാൻ താരത്തിനും അഭിനന്ദനം.

PARIS OLYMPICS 2024  ARSHAD NADEEM  നീരജ് ചോപ്ര  OLYMPICS 2024
Neeraj Chopra and Arshad Nadeem (IANS)

By ETV Bharat Sports Team

Published : Aug 9, 2024, 10:13 AM IST

Updated : Aug 9, 2024, 11:45 AM IST

ന്യൂഡല്‍ഹി:പാരിസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ പാകിസ്ഥാൻ താരം അര്‍ഷാദ് നദീമും തനിക്ക് സ്വന്തം മകനെപ്പോലെയാണെന്ന് ഇന്ത്യൻ താരം നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. ഒളിമ്പിക്‌സില്‍ നീരജ് ചോപ്രയുടെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇന്ത്യൻ ഗോള്‍ഡൻ ബോയിയുടെ മാതാവിന്‍റെ പ്രതികരണം. പാരിസില്‍ നീരജിന് ലഭിച്ചത് വെള്ളി മെഡലിന് സ്വര്‍ണത്തിന്‍റെ തിളക്കമാണ് ഉള്ളതെന്ന് താരത്തിന്‍റെ അമ്മ പറഞ്ഞു.

'നീരജിന്‍റെ വെള്ളി മെഡല്‍ നേട്ടത്തില്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അതിയായ സന്തോഷമാണുള്ളത്. സ്വര്‍ണത്തിന് തുല്യമാണ് ഈ നേട്ടവും. പരിക്ക് അവനെ അലട്ടിയിരുന്നു.

അതില്‍ നിന്നും തിരിച്ചുവന്നാണ് ഈ മെഡല്‍ നേടിയിരിക്കുന്നത്. ഈ പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ട്. തിരിച്ചെത്തിക്കഴിഞ്ഞാല്‍ അവന് ഏറെ ഇഷ്‌ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കണം. മത്സരത്തില്‍ സ്വര്‍ണ മെഡല്‍ നേടിയ കുട്ടിയും ഞങ്ങളുടെ മകൻ തന്നെയാണ്'- നീരജിന്‍റെ അമ്മ സരോജ് ദേവി പറഞ്ഞു.

അതേസമയം, മത്സരശേഷം പാക് താരത്തെ അഭിനന്ദിച്ച് നീരജ് ചോപ്രയും രംഗത്തെത്തി. പാരിസില്‍ നടന്ന ജാവലിൻ ത്രോ ഫൈനലില്‍ 92.97 മീറ്റര്‍ ദൂരം കണ്ടെത്തി പുതിയ ഒളിമ്പിക്‌സ് റെക്കോഡോടെയാണ് പാക് താരം സ്വര്‍ണം നേടിയത്. 89.45 മീറ്ററായിരുന്നു മത്സരത്തില്‍ നീരജ് കണ്ടെത്തിയ ദൂരം.

'2016 മുതല്‍ വിവിധ വേദികളില്‍ ഞാനും അര്‍ഷാദും മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരെ എന്‍റെ ആദ്യ തോല്‍വിയാണിത്. ഈ ജയത്തിന്‍റെ മുഴുവൻ ക്രെഡിറ്റും അര്‍ഷാദ് അര്‍ഹിക്കുന്നുണ്ട്.

ഈ ജയത്തിനായി അവൻ ഏറെ കഠിനാധ്വാനം ചെയ്‌തു. ഈ രാത്രിയില്‍ അവന് ഏറെ മികവ് കാട്ടാൻ സാധിച്ചു'- നീരജ് ചോപ്ര പറഞ്ഞു.

Also Read :ജാവലിനിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; സ്വർണം എറിഞ്ഞ് വീഴ്ത്തി പാക് താരം നദീം അർഷദ്

Last Updated : Aug 9, 2024, 11:45 AM IST

ABOUT THE AUTHOR

...view details