മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെയാണ് സെലക്‌ടര്‍മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.
നീണ്ട ഇടവേളയ്‌ക്ക് ശേഷം പേസര്‍ മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തി. 2023-ല്‍ നടന്ന ഏകദിന ലോകകപ്പിന്‍റെ ഫൈനലിലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. ടൂര്‍ണമെന്‍റിനിടെ ഏറ്റ പരിക്കിനെ തുടര്‍ന്ന് ഒരുവര്‍ഷത്തോളമായി ഷമി ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
റിഷഭ് പന്തിനെ പരിഗണിച്ചില്ല. ഇതോടെ മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരും. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയ്‌ക്ക് പകരം ധ്രുവ് ജുറെല്‍ ടീമിലിടം നേടി. ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയേയും സ്‌ക്വാഡിലെടുത്തിട്ടുണ്ട്.