കേരളം

kerala

ETV Bharat / sports

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് മെഡല്‍ പ്രതീക്ഷ; ലക്ഷ്യ സെന്നിന് സെമി പോരാട്ടം, ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടറിൽ കളിക്കും - Olympics Day 9 Schedule - OLYMPICS DAY 9 SCHEDULE

ഇന്ത്യക്ക് ഇന്ന് മെഡൽ നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്. ബാഡമിന്‍റണ്‍ പുരുഷ സിംഗിൾസില്‍ ലക്ഷ്യ സെന്‍ സെമിഫൈനലില്‍ മത്സരിക്കും. ഇന്ത്യൻ ഹോക്കി ടീം ക്വാർട്ടറിലും കളിക്കും.

PARIS 2024 OLYMPICS  OLYMPICS DAY 9 SCHEDULE  INDIAN HOCKEY TEAM  ലക്ഷ്യ സെന്‍
Paris 2024 Olympics India Schedule (ETV Bharat)

By ETV Bharat Sports Team

Published : Aug 4, 2024, 1:05 PM IST

പാരീസ്:ഒളിമ്പിക്‌സിന്‍റെ എട്ടാം ദിനം ഇന്ത്യയ്ക്ക് നിരാശാജനകമായിരുന്നു. മൂന്നാം വെങ്കലം പ്രതീക്ഷിച്ച ഇന്ത്യൻ ഷൂട്ടർ മനു ഭാക്കറും പരാജയപ്പെട്ടു. ഇന്ത്യക്ക് ഇന്ന് മെഡൽ നേടാനാകുമെന്ന് പ്രതീക്ഷയുണ്ട്. ബാഡമിന്‍റണ്‍ പുരുഷ സിംഗിൾസില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ലക്ഷ്യ ഇന്ന് നിലവിലെ ഒളിംപിക് ചാമ്പ്യൻ ഡെന്മാര്‍ക്കിന്‍റെ വിക്ടര്‍ അക്സല്‍സനെ നേരിടും.

ഗോൾഫ്

പുരുഷന്മാരുടെ വ്യക്തിഗത സ്ട്രോക്ക് പ്ലേ റൗണ്ട് 4 - (ഗഗൻജീത് ഭുള്ളറും ശുഭങ്കർ ശർമ്മയും) - 12:30 PM

ഷൂട്ടിങ്

25 മീറ്റർ റാപ്പിഡ് ഫയർ പുരുഷന്മാരുടെ പിസ്റ്റൾ യോഗ്യതാ ഘട്ടം 1 - (വിജയ്വീർ സിദ്ധു, അനീഷ് ഭൻവാല) - 12:30 PM

വനിതാ സ്‌കീറ്റ് (റൈസ ധില്ലനും മഹേശ്വരി ചൗഹാനും) - 1 PM

ഹോക്കി

ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ഹോക്കി ടീം ബ്രിട്ടനെ നേരിടും. ഹർമൻപ്രീത് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ടീം കഴിഞ്ഞ രണ്ട് കളികളിലും മിന്നുന്ന പ്രകടനമാണ് കാഴ്‌ച വെച്ചത്. കഴിഞ്ഞ തവണ വെങ്കലം നേടിയ ഇന്ത്യ ഇത്തവണ മെഡലിന്‍റെ നിറം മാറ്റുമെന്ന് പ്രതീക്ഷയുണ്ട്.

പുരുഷന്മാരുടെ ഹോക്കി ക്വാർട്ടര്‍ ഫൈനൽ - (ഇന്ത്യ) - 1:30 PM

അത്ലറ്റിക്‌സ്

വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് റൗണ്ട് 1 - (പാരുൾ ചൗധരി) - 1:35 PM

പുരുഷന്മാരുടെ ലോംഗ് ജമ്പ് യോഗ്യത (ജെസ്വിൻ ആൽഡ്രിൻ) - 2:30 PM

ബോക്‌സിങ്

വനിതകളുടെ 57 കി.ഗ്രാം ക്വാർട്ടർ ഫൈനൽ - (ലോവ്ലിന ബോർഗോഹെയ്ൻ) - 2:30 PM

ബാഡ്‌മിന്‍റണ്‍

പുരുഷ സിംഗിൾസ് സെമിഫൈനൽ - (ലക്ഷ്യ സെൻ) - 2:30 PM

സെയിലിങ്

പുരുഷന്മാരുടെ സെയിലിങ് റേസ് 5, റേസ് 6 (വിഷ്ണു ശരവണൻ) - 3:35 PM

വനിതകളുടെ സെയിലിങ് റേസ് 5, റേസ് 6 (നേത്ര കുമനൻ) - 6:05 PM

Also Read: ബോക്‌സിങ്ങില്‍ നിശാന്ത് ദേവ് ക്വാര്‍ട്ടറില്‍ വീണു; ഇന്ത്യക്ക് വീണ്ടും മെഡല്‍ നഷ്‌ടം - Nishant Lost in the quarterfinals

ABOUT THE AUTHOR

...view details