ഹൈദരാബാദ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അജിങ്ക്യ രഹാനെയെ അടുത്ത ക്യാപ്‌റ്റനായി നിയമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അവരുടെ മുന്‍ നായകന്‍ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് 26.75 കോടിക്ക് വാങ്ങിയിരുന്നു.1.5 കോടി രൂപയ്ക്കാണ് അജിങ്ക്യയെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
താരത്തിന്‍റെ നേതൃപരിചയം പരിഗണിച്ചാണ് ശ്രേയസിന് പകരക്കാരനായി കൊല്‍ക്കത്ത അജിങ്ക്യയെ ആലോചിക്കുന്നത്. കഴിഞ്ഞ സീസണിൽ ജേതാക്കളായ കൊൽക്കത്ത നയിച്ചത് ശ്രേയസ് അയ്യരായിരുന്നു. എന്നാൽ താരത്തെ കൊൽക്കത്ത ടീമിൽ നിലനിർത്തിയില്ല.
ടീമിന്‍റെ നേതൃപരമായ റോളിലേക്ക് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരാകും വരുകയെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. കാരണം23.75 കോടി രൂപയ്ക്ക് വെങ്കിടേഷിന്‍റെ സേവനം ഫ്രാഞ്ചൈസി സ്വന്തമാക്കിയതിനാൽ ഈ നീക്കം പലരെയും അത്ഭുതപ്പെടുത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തിടെ സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യയെ നീക്കം ചെയ്‌തിരുന്നു. മേഗാലേലത്തിന്‍റെ അവസാന ഘട്ടത്തിലാണ് അടിസ്ഥാന വിലക്ക് താരത്തെ ടീമിലെത്തിച്ചത്.
രഹാനെ നിലവില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗമല്ലെങ്കിലും ദേശീയ ടീമിനെയും രാജസ്ഥാൻ റോയൽസിനെയും നയിച്ച അനുഭവപരിചയമുണ്ട്. രാജസ്ഥാനെ സെമിയിലെത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. ഐപിഎല്ലിൽ, വലംകൈയ്യൻ ബാറ്റർ 185 മത്സരങ്ങളിൽ നിന്ന് 30.14 ശരാശരിയിൽ 4642 റൺസ് നേടിയിട്ടുണ്ട്. 172.49 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 326 റൺസ് സ്‌കോർ ചെയ്ത 2023 സീസണ്‍ താരത്തിന് മികച്ചതായിരുന്നു.
Also Read:ജയ് ഷാക്ക് ലഭിക്കുന്ന ആനുകൂല്യം കേട്ടാല്‍ കണ്ണ് തള്ളിപ്പോകും..! സാലറി എത്രയെന്ന് അറിയാം