കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്.സിയുടെ അവസാന നിമിഷ ഗോളിൽ വന്ന തോല്‍വിയുടെ നിരാശ മറികടക്കാന്‍ ജയപ്രതീക്ഷയിലാണ് ടീം കളിക്കുക. ഐഎസ്എല്ലില്‍ സ്വീഡിഷ് മുഖ്യ പരിശീലകനായ മിക്കായേൽ സ്റ്റാറെയുടെ കീഴില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരമായിരുന്നു അത്.
കൊച്ചിയില്‍ ഈസ്റ്റ് ബംഗാളാണ് എതിരാളികള്‍. ബ്ലാസ്റ്റേഴ്‌സ് നിരയിൽ നായകന്‍ അഡ്രിയാൻ ലൂണ കളിക്കാത്തത് ടീമിന് ആശങ്കയുണ്ട്. ബ്ലാസ്റ്റേഴ്‌സില്‍ വിബിൻ മോഹനൻ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. സ്ട്രൈക്കർ ക്വാമെ പെപ്രയും ഇന്നു പകരക്കാരനായി ഇറങ്ങാനാണു സാധ്യത. ലൂണ ഇല്ലാത്ത സാഹചര്യത്തിൽ മിലോസ് ഡ്രിൻസിച്ചും അലസാന്ദ്രെ കോഫും സ്ഥാനം നിലനിർത്തുമെന്നാണ് സൂചന.