ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ തുടര്‍പരാജയങ്ങളെ തുടര്‍ന്ന് മുഖ്യപരിശീലകന്‍ മൈക്കല്‍ സ്റ്റാറെയെ പുറത്താക്കി. അസിസ്റ്റന്‍ഡ് കോച്ചുമാരായ ജോണ്‍ വെസ്ട്രോമും ഫ്രെഡറിക്കോ പെരേര മൊറൈസും ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യ പരിശീലകനെ നിയമിക്കുന്നതുവരെ ടോമാസ് ഷോര്‍സും ടിജി പുരുഷോത്തമനും താത്ക്കാലികമായി ടീമിന്‍റെ ചുമതല വഹിക്കുമെന്നാണ് സൂചന.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
2024 മേയിലാണ് സ്വീഡിഷുകാരനായ സ്റ്റാറെ ബ്ലാസ്റ്റേഴ്‌സില്‍ എത്തുന്നത്. ഐഎസ്എലിൽ 12 കളികളിൽനിന്ന് മൂന്നു ജയവും രണ്ടു സമനിലയും ഏഴു തോൽവിയും സഹിതം 11 പോയിന്‍റുമായി 10–ാം സ്ഥാനത്താണ് മഞ്ഞപ്പട. അവസാനം നടന്ന കളിയില്‍ മോഹൻ ബഗാനെതിരെ അവസാന മിനിറ്റുകളിൽ ഇരട്ടഗോൾ വഴങ്ങി ടീം വീണതോടെയാണ് സ്റ്റാറെയെ പുറത്താക്കാൻ ക്ലബ് തീരുമാനിച്ചത്. സെര്‍ബിയന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ച് പുറത്തായതിന് ശേഷമാണ് മൈക്കല്‍ സ്റ്റാറെ പരിശീലകനായത്.