കോഴിക്കോട്:സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ട് മത്സരത്തില്‍ കേരളത്തിന്‍റെ ഗോളടി മേളം. ലക്ഷദ്വീപിനെ മറുപടിയില്ലാത്ത 10 ഗോളിനാണ് കേരളം തകർത്തത്. മിന്നും ജയത്തോടെ ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമാക്കി കേരളം.
ആറാം മിനിറ്റില്‍ മുഹമ്മദ് അജ്‌സലിലൂടെ തുടങ്ങിയ ഗോള്‍വര്‍ഷം 89-ാം മിനിറ്റിലെ ഇ. സജീഷിന്‍റെ ഗോളോടെയാണ് ആതിഥേയര്‍ അവസാനിപ്പിച്ചത്. ഇ സജീഷ് ഹാട്രികുമായി കളം നിറഞ്ഞു. മുഹമ്മദ് അജ്‌സലും ഗനി അഹമ്മദും ഇരട്ടഗോൾ സ്വന്തമാക്കിയപ്പോള്‍ നസീബ് റഹ്‌മാൻ, വി അർജുൻ, മുഹമ്മദ് മുഷറഫ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിന്‍റെ തുടക്കം കേരളത്തിന്‍റെ ആധിപത്യമായിരുന്നു. ആദ്യസമയം തന്നെ ലക്ഷദ്വീപിന്‍റെ പ്രതിരോധം അപ്പാടെ തകര്‍ക്കുന്നതായിരുന്നു കേരളത്തിന്‍റെ മുന്നേറ്റം. അജ്‌സലിലൂടെ മുന്നിലെത്തിയ ടീമിന് പിന്നീട് തിരിഞ്ഞുനോട്ടമുണ്ടായില്ല. ലക്ഷദ്വീപിന്‍റെ അറ്റാക്കുകള്‍ പോലും അവരുടെ ഹാഫ് താണ്ടാന്‍ അനുവദിക്കാത്ത തരത്തിലായിരുന്നു മത്സരത്തില്‍ കേരളം ആധിപത്യം സ്ഥാപിച്ചത്.
ആദ്യ മത്സരത്തിൽ റെയിൽവേസിനെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചിരുന്നു കേരളം. ഇനി ഞായറാഴ്‌ച പുതുച്ചേരിക്കെതിരെ സമനില മതി. ഡിസംബർ അഞ്ചിന് ഹൈദരാബാദിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങള്‍ തുടങ്ങുന്നത്. അതേസമയം ഇന്ന് രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസ് പോണ്ടിച്ചേരിയെ 10–1ന് തോൽപ്പിച്ചിരുന്നു.
ബിഹാറിനെതിരെ സമനില വഴങ്ങി സി ഗ്രൂപ്പ് ജേതാക്കളായി ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടി. ദാദ്ര നാഗർ ഹവേലിയെ 4–0നു തകർത്ത രാജസ്ഥാൻ ഐ ഗ്രൂപ്പിൽ നിന്ന് ഫൈനൽ ബെര്‍ത്ത് ഉറപ്പിച്ചു. എട്ടുവർഷത്തിനുശേഷം തമിഴ്‌നാടും ഫൈനൽ റൗണ്ടിലെത്തി. ഗ്രൂപ്പ് ജിയിൽ മുൻ ചാമ്പ്യൻമാരായ കർണാടകത്തെ മറികടന്നാണ് തമിഴ്‌നാടിന്‍റെ മുന്നേറ്റം.
Also Read:തീ പാറിയ ബൗളിങ്, ഓസീസിനെ വെള്ളം കുടിപ്പിച്ച് 'ബുംറ കൊടുങ്കാറ്റ്', ഏഴുവിക്കറ്റില്‍ 67