ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ലന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് മത്സരം നിര്‍ത്തി കൂണിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രക്തസ്രാവമുണ്ടായതിനാല്‍ ശസ്ത്രക്രിയയ്ക്കും വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും പോരാട്ടത്തിനൊടുവില്‍ കൂണി മരണപ്പെട്ടുവെന്നും കുടുംബം അറിയിച്ചു. ബെല്‍ഫാസ്റ്റിലെ റോയല്‍ വിക്ടോറിയ ആശുപത്രിയിലെ ജീവനക്കാര്‍ക്കും പ്രാര്‍ഥനയോടെ കൂടെ നിന്നവര്‍ക്കും കുടുംബം നന്ദി അറിയിച്ചു. മുൻപ് ഒരു പരുക്കിനെത്തുടർന്ന് ജോണ്‍ കൂണി ഒരു വർഷത്തോളം റിങ്ങിൽ നിന്നു വിട്ടുനിന്നിരുന്നു
2023-ല്‍ ഡബ്ലിനില്‍ നടന്ന മത്സരത്തില്‍ ലിയാം ഗയ്‌നോറിനെ പരാജയപ്പെടുത്തി ജോണ്‍ കൂണി സെല്‍റ്റിക് കിരീടം സ്വന്തമാക്കിയിരുന്നു.