ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വരാനിരിക്കുന്ന സീസണുകളുടെ തീയതികൾ പുറത്ത്. 2025 സീസൺ മാർച്ച് 14 ന് ആരംഭിക്കുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. 2026 സീസൺ മാർച്ച് 14 നും മെയ് 30 നും ഇടയിൽ നടക്കുമെന്നും ഇ.എസ്.പി.എന്‍ റിപ്പോർട്ടിൽ പരാമർശിക്കുന്നു. മൂന്ന് ഫൈനലുകളും ഞായറാഴ്ചകളിലായിരിക്കും നടക്കുക. ഐപിഎല്‍ 2025 മെഗാ താരലേലം നവംബര്‍ 24, 25 തീയതികളില്‍ സൗദിയിലെ ജിദ്ദയില്‍ നടക്കും
2025 സീസണിൽ കഴിഞ്ഞ മൂന്ന് സീസണുകൾക്ക് സമാനമായി 74 മത്സരങ്ങൾ ഉണ്ടാകും. 2023-27 സൈക്കിളിലെ മാധ്യമ അവകാശങ്ങളുടെ ടെൻഡർ ഡോക്യുമെന്‍റിൽ പറഞ്ഞിരിക്കുന്ന മത്സരങ്ങളുടെ എണ്ണത്തേക്കാൾ പത്ത് എണ്ണം കുറവാണ്. ഓരോ സീസണിലും വ്യത്യസ്‌ത ഗെയിമുകളുടെ എണ്ണം ലിസ്‌റ്റ് ചെയ്‌തു. 2023ലും 2024ലും 74 ഗെയിമുകൾ വീതവും 2025ലും 2026ലും 84 മത്സരങ്ങൾ വീതവും 2027ൽ 94 ഗെയിമുകളും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐപിഎല്‍ അടുത്ത മൂന്ന് എഡിഷനുകളിൽ കളിക്കാൻ മിക്ക വിദേശ താരങ്ങൾക്കും അതത് ബോർഡുകളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പരാമര്‍ശിച്ചു. നവംബർ 24 മുതൽ നടക്കുന്ന മെഗാ ലേലത്തിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ, ഇന്ത്യൻ വംശജനായ അമേരിക്കൻ പേസർ സൗരഭ് നേത്രവൽക്കർ, അൺകാപ്പ്ഡ് മുംബൈ വിക്കറ്റ് കീപ്പർ-ബാറ്റർ ഹാർദിക് താമോർ എന്നിവരെയും ബിസിസിഐ ഉൾപ്പെടുത്തിയിട്ടുണ്ട്.
48 ക്യാപ്‌ഡ് കളിക്കാരും 193 ക്യാപ്ഡ് വിദേശ കളിക്കാരും ഉൾപ്പെടുന്ന ലേല പട്ടികയിൽ മൊത്തം 574 കളിക്കാരാണ് ഇടംപിടിച്ചത്. ജിദ്ദയിൽ നടക്കുന്ന മെഗാ ലേലത്തിലൂടെ ടീമുകളെ ശക്തിപ്പെടുത്താനാണ് ടീമുകൾ ലക്ഷ്യമിടുന്നത്. 10 ഫ്രാഞ്ചൈസികളിലായി ആകെ 204 താരങ്ങളുടെ ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 70 എണ്ണം വിദേശ താരങ്ങള്‍ക്കുള്ളതാണ്.
14 മലയാളി താരങ്ങളും ലേലപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നേരത്തെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ ഭാഗമായവും കന്നിവിളിക്കായി കാത്തിരിക്കുന്നവരുമാണ് ഇവര്‍. ഷോണ്‍ റോജറിനാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. 40 ലക്ഷം രൂപയാണ് താരത്തിന്‍റെ അടിസ്ഥാന വില. മറ്റ് മലയാളി കളിക്കാര്‍ക്ക് അടിസ്ഥാന വില 30 ലക്ഷം രൂപയാണ്.
Also Read:ഓസീസ് പേസ് ആക്രമണത്തില്‍ ഇന്ത്യ 150 റൺസിന് ഓൾഔട്ട്, നിതീഷ് റെഡ്ഡിയും ഋഷഭ് പന്തും തിളങ്ങി