കേരളം

kerala

ETV Bharat / sports

ഈഡൻ ഗാർഡൻസിലെ താരമായി ആൻഡ്രെ റസ്സൽ: കന്നിയങ്കത്തിൽ കൊൽക്കത്തയോട് അടിയറ പറഞ്ഞ് ഹൈദരാബാദ് - IPL 2024 KKR vs SRH Highlights - IPL 2024 KKR VS SRH HIGHLIGHTS

ബാറ്റിലും പന്തിലും വിസ്മയം കാട്ടിയ ആൻഡ്രേ റസ്സലിൻ്റെ മികവിൽ ഐ പിഎല്ലിൽ കൊൽക്കത്തയ്ക്ക് വിജയത്തുടക്കം.അവസാന പന്ത് വരെ നീണ്ട ഉദ്വേഗ ജനകമായ മൽസരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മുന്നിൽ തോൽവി വഴങ്ങി സൺ റെസേഴ്സ് ഹൈദരാബാദ്. IPL 2024 Kolkata Knight Riders vs Sunrisers Hyderabad Highlights

IPL 2024  KKR VS SRH  KOLKATA KNIGHT RIDERS  SUNRISERS HYDERABAD
IPL 2024 Kolkata Knight Riders vs Sunrisers Hyderabad

By ETV Bharat Kerala Team

Published : Mar 24, 2024, 1:26 AM IST

ഹൈദരാബാദ്:അവസാന പന്തു വരെ ഉദ്വേഗം തുടിച്ചു നിന്ന മൽസരത്തിൽ വിദേശ താരങ്ങളുടെ മികവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐ പി എൽ 2024 ലെ ആദ്യ വിജയം അടിച്ചെടുത്തു.

വെറു 25 പന്തിൽ നിന്ന് 64 റൺസ് അടിച്ചെടുത്ത ആൻഡ്രേ റസ്സലിൻ്റെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് ജയം സമ്മാനിച്ചത്.ഇംഗ്ലണ്ട് ടീമിലെ ഓപ്പണിങ്ങ് ബാറ്റർ ഫിൽ സാൾട്ട് അരങ്ങേറ്റ മൽസരത്തിൽ നേടിയ 54 റൺസും നൈറ്റ് റൈഡേഴ്സ് വിജയത്തിൽ നിർണായകമായി. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെയ്ൻറിച്ച് ക്ലാസൻ നടത്തിയ ഉജ്വല ചെറുത്തു നിൽപ്പ്ഒരു വേള ഹൈദരാബാദ് വിജയം പിടിച്ചെടുത്തേക്കുമെന്നു വരെ തോന്നിച്ചു. പേസർ ഹർഷിദ് റാണയുടെ കണിശതയാർന്ന ബൌളിങ്ങിനു മുന്നിൽ ഹൈദരാബാദിൻ്റെ തന്ത്രങ്ങൾ തകർന്നടിയുകയായിരുന്നു. ഏറെ നിർണായകമായ അവസാന ഓവറിൽ ക്ലാസൻ്റേയും ഷഹബാസ് അഹമ്മദിൻ്റേയും വിക്കറ്റ് പിഴുത ഹർഷിദ് റാണ വഴങ്ങിയത് എട്ടുറൺസ് മാത്രമായിരുന്നു.15 പന്തിൽ നിന്ന് 23 റൺസ് നേടിയ റിങ്കു സിങ്ങിൻ്റേയും 17 പന്തിൽ നിന്ന് 35 റൺസടിച്ച രമൺദീപ് സിങ്ങിൻ്റേയും ബാറ്റിങ്ങ് മികവിലാണ് കൊൽക്കത്ത കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.സൺറൈസേഴ്സ് ടീമിൽ ടി നടരാജൻ 32 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടിയപ്പോൾ സ്പിന്നർ മയാങ്ക് മാർക്കാണ്ഡേ 39 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

20.5 കോടിക്ക് ഹൈദരാബാദ് സ്വന്തമാക്കിയ ഓസ്ട്രേല്യൻ താരം പാറ്റ് കമ്മിൻസും 24.75 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്കും തങ്ങളുടെ ആദ്യ മൽസരത്തിൽ മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ആദ്യ മൽസരത്തിൽ തിളങ്ങാനായില്ല. പരിക്കിനു ശേഷം തിരിച്ചെത്തിയ ശ്രേയസ്സ് അയ്യരെ ടി നടരാജൻ പൂജ്യത്തിന് പുറത്താക്കി.ഹൈദരാബാദ് നിരയിൽ ഭുവനേശ്വർ കുമാറിനും തിളങ്ങാനായില്ല.

209 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സിന് മയാങ്ക് അഗർവാളും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. അഭിഷേകിനേയും അബ്ദുൾ സമദിനേയും മടക്കി ആൻഡ്രേ റസ്സൽ കൊൽക്കത്തയെ കളിയിലേക്ക തിരികെ കൊണ്ടു വന്നു.ആറാം വിക്കറ്റ് കൂട്ടു കെട്ടിൽ ക്ലാസനും ഷഹബാസ് അഹമ്മദും ചേർന്നപ്പോൾ നടത്തിയ വെടിക്കെട്ട്ബാറ്റിങ്ങ് സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷ നൽകി. 16 പന്തിൽ നിന്ന് 58 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.അവസാന ഓവറിൽ ജയിക്കൻ കേവലം 13 റൺസ് മാത്ര വേണ്ട ഘട്ടത്തിൽ ഹർഷിദ് റാണയെ സിക്സർ പറത്തി ക്ലാസൻ ആരാധകരെ മുൾമുനയിൽ നിർത്തി.എന്നാൽ ക്ലാസനേയും ഷഹബാസിനേയും പുറത്താക്കി ഹർഷിദ് റാണ കളി ജയിപ്പിക്കുകയായിരുന്നു. IPL 2024 Kolkata Knight Riders vs Sunrisers Hyderabad Highlights

ABOUT THE AUTHOR

...view details