ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (IPL 2024) 17-ാം പതിപ്പിന്‍റെ ഉദ്‌ഘാനട മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ (Royal Challengers Bengaluru) ചെന്നൈ സൂപ്പര്‍ കിങ്‌സിന് (Chennai Super Kings) ബോളിങ്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ് (Faf du Plessis) ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിലാണ് കളി നടക്കുന്നത്.
ആദ്യം ബാറ്റ് ചെയ്യുന്നത് ഗുണം ചെയ്യുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്ന് തോന്നുന്നതായി ഡുപ്ലെസിസ് പറഞ്ഞു. യുവതാരം റുതുരാജ് ഗെയ്‌ക്‌വാദാണ് (Ruturaj Gaikwad) ചെന്നൈയെ നയിക്കുന്നത്. കഴിഞ്ഞ ദിവസാണ് നായക സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതായി ടീമിന്‍റെ ഇതിഹാസ താരം എംഎസ് ധോണി പ്രഖ്യാപിച്ചത്. ചെന്നൈയെ നയിക്കുക എന്നത് ബഹുമതിയാണെന്ന് റുതുരാജ് പ്രതികരിച്ചു. ഏറെ അനുഭവ സമ്പത്തുള്ള താരങ്ങളാണ് കളിക്കുന്നത്.
ഡെവോണ്‍ കോണ്‍വേ, മതീഷ പതിരണ എന്നിവര്‍ക്ക് കളിക്കാന്‍ കഴിയാത്തത് സങ്കടകരമാണ്. പ്ലേയിങ് ഇലവനില്‍ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ എന്നീ വിദേശതാരങ്ങളുണ്ട്. മിസ്റ്ററി സ്പിന്നർ സമീർ റിസ്‌വി അരങ്ങേറ്റം കുറിക്കുന്നതായും റുതുരാജ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ് (സി), രചിൻ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരിൽ മിച്ചൽ, രവീന്ദ്ര ജഡേജ, സമീർ റിസ്‌വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചഹാർ, മഹേഷ് തീക്ഷണ, മുസ്തഫിസുർ റഹ്മാൻ, തുഷാർ ദേശ്‌പാണ്ഡെ.