മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ( Indian Premier League) മറ്റൊരു സീസണിന് തിരശീല ഉയരാന്‍ ഇനി ഏതാനും ആഴ്‌ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. വമ്പന്മാര്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കളത്തിന് പുറത്തും ആവേശം പതിന്മടങ്ങ് ഏറെയാണ്. ഇതിനകം തന്നെ ഐപിഎല്ലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ നിലവിലെ ഐപിഎല്ലില്‍ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar). റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ ഫാഫ് ഡു പ്ലെസിസിനും വിരാട് കോലിയേയുമല്ല ഗവാസ്‌കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ റുതുരാജ് ഗെയ്‌ക്‌വാദും (Ruturaj Gaikwad) ഡെവോൺ കോൺവെയുമാണ് (Devon Conway) ഐപിഎല്ലില്‍ നിലവിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.
ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ (Chennai Super Kings) വിജയത്തിലേക്ക് എത്തിക്കുന്നതില്‍ ഇരുവര്‍ക്കുമുള്ള പങ്ക് ഏറെ വലുതാണ്. തുടര്‍ന്നെത്തുന്ന ബാറ്റര്‍മാരുടെ സമ്മര്‍ദം ലഘൂകരിക്കുന്നതാണ് ഇരുവരുടേയും പ്രകടനമെന്നും 74-കാരന്‍ ചൂണ്ടിക്കാട്ടി.
"റുതുരാജ് ഗെയ്‌ക്‌വാദും ഡെവൺ കോൺവെയും ചേർന്നുള്ള ചെന്നെ സൂപ്പര്‍ കിങ്‌സിന്‍റെ ഇടങ്കയ്യന്‍-വലങ്കയ്യന്‍ ഓപ്പണിങ് കോമ്പിനേഷൻ നിലവിലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡിയാണെന്ന് എനിക്ക് തോന്നുന്നത്. കഴിഞ്ഞ സീണില്‍ എല്ലായെപ്പോഴും അവര്‍ ചെന്നൈക്ക് മികച്ച തുടക്കമാണ് നല്‍കിയത്. തുടര്‍ന്നെത്തുന്ന ബാറ്റര്‍മാരുടെ സമ്മര്‍ദം കുറയ്‌ക്കാന്‍ ഇരുവരും ചേര്‍ന്ന് നല്‍കുന്ന തുടക്കം നിര്‍ണായകമായിരുന്നു"- ഗവാസ്‌കര്‍ പറഞ്ഞു.
2023- സീസണില്‍ ചെന്നൈയുടെ ബോളിങ് യൂണിറ്റില്‍ ചെറിയ കുറവുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ലേലത്തിലൂടെ മികച്ച താരങ്ങളെ എത്തിച്ച് അതു നികത്താന്‍ ടീമിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "കഴിഞ്ഞ വർഷം അവരുടെ ബോളിങ് യൂണിറ്റിന് ചെറിയ പോരായ്‌മകളുണ്ടായിരുന്നു.
അമ്പാട്ടി റായിഡുവിന്‍റെ വിരമിക്കലോടെ മധ്യനിരയില്‍ അല്‍പം ശക്തി കുറയുകയും ചെയ്‌തു. എന്നാല്‍ കഴിഞ്ഞ ലേലത്തിലൂടെ അവയെല്ലാം തന്നെ നികത്താന്‍ ചെന്നൈക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നിലവില്‍ യുവത്വവും അനുഭവപരിചയവും ഒത്തുചേര്‍ന്ന ടീമാണ് ചെന്നൈ"- ഗവാസ്‌കര്‍ പറഞ്ഞു.
ചെന്നൈ ആദ്യ നാലില്‍ ഉണ്ടാവുമെന്നും അദ്ദേഹം പ്രവചിച്ചു. "ഐപിഎല്‍ 2024-ല്‍ ചെന്നൈ ആദ്യ നാലില്‍ തന്നെയുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ടീമിനേയും ഫേവറേറ്റുകളായി നമുക്ക് പറയാന്‍ കഴിയില്ല. എന്നിരുന്നാലും, ചെന്നൈ സൂപ്പർ കിങ്‌സ് ഇത്രയും വർഷമായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 16 പതിപ്പുകളിൽ 12 എണ്ണത്തിലും അവർ ആദ്യ നാലിലെത്തി. അതിനാൽ ഇത് 13-ാം തവണയും സംഭവിക്കാൻ സാധ്യതയുണ്ട്"- ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- ALSO READ:മുംബൈയെ നയിക്കുക ഹാര്‍ക്കിന് എളുപ്പമാവില്ല ; മുന്നറിയിപ്പുമായി ഇര്‍ഫാന്‍ പഠാന്‍
- ALSO READ:'അവന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്'; റിഷഭ് പന്തിന്‍റെ തിരിച്ചുവരവില്‍ റിക്കി പോണ്ടിങ്