കേരളം

kerala

ETV Bharat / sports

സിംബാബ്‌വെയില്‍ ടി20 പരമ്പരയ്‌ക്ക് ഇന്ത്യ ; തീയതി പുറത്തുവിട്ട് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയ്‌ക്ക് എതിരെ ടി20 പരമ്പര കളിക്കുന്നത് സ്ഥിരീകരിച്ച് ബിസിസിഐ. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Indian Cricket Team  India vs Zimbabwe  T20 World Cup 2024  ഇന്ത്യ vs സിംബാബ്‌വെ  ടി20 ലോകകപ്പ് 2024
Indian Cricket Team To Tour Zimbabwe For T20I Series In July

By ETV Bharat Kerala Team

Published : Feb 6, 2024, 8:15 PM IST

ന്യൂഡല്‍ഹി :സിംബാബ്‌വെയില്‍ വീണ്ടും ടി20 പരമ്പര കളിക്കാന്‍ ഇന്ത്യ (Indian Cricket Team). എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിംബാബ്‌വെയില്‍ ടി20 പര്യടനം നടത്തുന്ന വിവരം ബിസിസിഐ (BCCI) സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് മത്സര പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്.

ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് (T20 World Cup 2024) ശേഷമാണ് ഇന്ത്യ-സിംബാബ്‌വെ (India vs Zimbabwe) ടി20 പരമ്പര നടക്കുക. ഇതോടെ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള രണ്ടാം നിര ടീമിനെയാവും ഇന്ത്യന്‍ സെലക്‌ടര്‍മാര്‍ പര്യടനത്തിനായി തെരഞ്ഞെടുക്കുക. ജൂലൈ 6, ജൂലൈ 7, ജൂലൈ 10, ജൂലൈ 13, ജൂലൈ 14 എന്നീ തീയതികളിലാണ് മത്സരങ്ങള്‍ നടക്കുക.

സിംബാബ്‌വെയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ ഇതുവരെ ഒരു ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല. എന്നാൽ ഇത് നാലാം തവണയാണ് ടി20 പരമ്പരയ്‌ക്കായി നീലപ്പട ആഫ്രിക്കാന്‍ രാജ്യത്തേക്ക് പറക്കുന്നത്. 2010, 2015, 2016 വര്‍ഷങ്ങളിലായിരുന്നു ഇതിന് മുമ്പ് ഇന്ത്യ സിംബാബ്‌വെയില്‍ ടി20 പരമ്പര കളിച്ചത്.

2010-ല്‍ രണ്ട് മത്സര പരമ്പരയായിരുന്നു ഇരു ടീമുകളും കളിച്ചത്. അന്ന് ഇന്ത്യ ഏകപക്ഷീയമായി പരമ്പര പിടിച്ചു. 2015-ല്‍ നടന്ന രണ്ട് മത്സര പരമ്പര 1-1ന് സമനിലയിലാണ് അവസാനിച്ചത്. 2016-ല്‍ നടന്ന മൂന്ന് മത്സര പരമ്പര 2-1നും സന്ദര്‍ശകര്‍ തൂക്കി.

ഇതടക്കം ആകെ എട്ട് തവണയാണ് ടി20 ഫോര്‍മാറ്റില്‍ ഇന്ത്യ-സിംബാബ്‌വെ ടീമുകള്‍ നേര്‍ക്കുനേര്‍ വന്നത്. എട്ടില്‍ ആഴ് തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിലാണ് ഫോര്‍മാറ്റില്‍ ഇരു ടീമുകളും പരസ്‌പരം ഏറ്റുമുട്ടിയത്.

ALSO READ: അയാള്‍ സൂപ്പര്‍മാനാണ്, ചരിത്രത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാള്‍ ; ബുംറയെ വാഴ്‌ത്തി ആകാശ് ചോപ്ര

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരം 71 റണ്‍സിന് ഇന്ത്യ പിടിച്ചിരുന്നു. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളായിരുന്നു നീലപ്പടയുടെ വിജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 186 റണ്‍സ് എടുത്തപ്പോള്‍ മറുപടിക്ക് ഇറങ്ങിയ സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ രണ്ട് വീതം വിക്കറ്റുകളുമായി മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും തിളങ്ങി.

ALSO READ:'തീരുമാനം അവന്‍റേതാണ്, ഞങ്ങള്‍ ഒന്നിനും നിര്‍ബന്ധിക്കില്ല'; ഇഷാന്‍റെ മടങ്ങി വരവില്‍ നിലപാട് വ്യക്തമാക്കി ദ്രാവിഡ്

അതേസമയം സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലേക്ക് ഇടം ലഭിക്കുന്നതിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനമാവും യുവതാരങ്ങള്‍ക്ക് നിര്‍ണായകമാവുക. ടി20 ലോകകപ്പ്‌ ടീം തെരഞ്ഞെടുപ്പിനേയും ഐപിഎല്‍ സ്വാധീനിക്കുമെന്നുറപ്പ്. വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥേയരാവുന്നത്.

ABOUT THE AUTHOR

...view details