ന്യൂഡൽഹി:ചാമ്പ്യൻസ് ട്രോഫിക്കു മുൻപേ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയായി പേസർ ജസ്പ്രീത് ബുംറയുടെ പരിക്ക്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയില്‍ പരുക്കേറ്റ താരത്തിന് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനാകില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സിഡ്‌നിയിലെ രണ്ടാം ഇന്നിങ്സിൽ ബുംറയ്‌ക്ക് പന്തെറിയാൻ പോലും കഴിഞ്ഞില്ല, പിന്നാലെ താരത്തിന്‍റെ പരിക്കിനെയും ശാരീരികക്ഷമതയെയും കുറിച്ച് മാധ്യമ റിപ്പോർട്ടുകള്‍ ചർച്ച ചെയ്‌തു.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ഇതോടെ പരിക്കേറ്റ ജസ്പ്രീത് ബുംറ ചാമ്പ്യൻസ് ട്രോഫി ടീമിന്‍റെ ഭാഗമാകുമോ അല്ലെങ്കില്‍ പരുക്ക് കാരണം ടൂർണമെന്‍റില്‍ നിന്ന് പുറത്താകുമോ എന്ന ചോദ്യങ്ങളാണ് ആരാധകരുടെ മനസിലുള്ളത്. എന്നാല്‍ ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ബുംറയ്ക്ക് നഷ്ടമായേക്കും. താരത്തിന് പരുക്കിനെ തുടര്‍ന്ന് പുറംവീക്കമുണ്ട്. നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്‍റെ മേൽനോട്ടത്തില്‍ കർശന നിരീക്ഷണത്തിലാണ്.
കൂടാതെ എൻസിഎയിൽ റിപ്പോർട്ട് ചെയ്യാൻ ബുംറയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് ആദ്യവാരത്തോടെ താരം പൂർണ ആരോഗ്യവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം 15 അംഗ ടീമിലും സെലക്ടർമാർ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സെലക്ടർമാർ ബുംറയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കുന്നില്ലെങ്കിലും പൂർണമായും ഫിറ്റ്‌നസ് ആകുമ്പോൾ ടീം ഇന്ത്യയ്‌ക്കായി സെമി ഫൈനലിലും ഫൈനലിലും താരം ഇറങ്ങാന്‍ സാധ്യതയുണ്ട്. ബോർഡർ – ഗാവസ്കർ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിലും കളിച്ച താരം 32 വിക്കറ്റ് വീഴ്ത്തി പരമ്പരയുടെ താരമായിരുന്നു. മാർച്ച് ആദ്യവാരത്തോടെ ബുംറ ഫിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചാമ്പ്യൻസ് ട്രോഫി മത്സരം ഫെബ്രുവരി 19 മുതൽ ആരംഭിക്കും. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്‍റിന്‍റെ കലാശപ്പോരാട്ടം മാർച്ച് 9 ന് നടക്കും. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണ് നടക്കുന്നത്.
Also Read:ടി20യില്‍ അക്‌സർ വൈസ് ക്യാപ്റ്റൻ; പാണ്ഡ്യയെ വീണ്ടും ഒതുക്കിയോ, കാരണമറിയാം - HARDIK PANDYA LOSE VICE CAPTAINCY