രാജ്‌കോട്ട് (ഗുജറാത്ത്):അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. കരിയറിലെ ആദ്യ സെഞ്ച്വറിയുമായി ജെമിമ റോഡ്രിഗസ് തിളങ്ങിയപ്പോള്‍ ക്യാപ്റ്റൻ സ്‌മൃതി മന്ദാന, പ്രതീക് റൗള, ഹർലീൻ ഡിയോൾ എന്നിവര്‍ അർധസെഞ്ചുറി നേടി. ഇതോടെ ഇന്ത്യൻ വനിതാ ടീം ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറായ 370/5 രേഖപ്പെടുത്തി.
ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരായ മന്ദാനയും പ്രതീകയും 19 ഓവറിൽ 156 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്‌ടിച്ചു. 73 റൺസുമായി മന്ദാനയും 67 റൺസെടുത്ത് പ്രതീകയും പവലിയനിലേക്ക് മടങ്ങി. പിന്നാലെ 89 റൺസിന്‍റെ ഇന്നിങ്‌സാണ് ഹർലീൻ ഡിയോൾ കളിച്ചത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ജെമിമ റോഡ്രിഗസ് അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേടി. 91 പന്തിൽ 12 ബൗണ്ടറികളോടെ 102 റൺസാണ് താരം നേടിയത്.
ETV Bharat Kerala WhatsApp ചാനലിൽ ചേരാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വനിതാ ഏകദിന ക്രിക്കറ്റിൽ വെറും 40 ഇന്നിങ്‌സുകളില്‍ നിന്ന് 1,000 റൺസ് തികച്ച ജെമിമ ഹർമൻപ്രീത് കൗറിന്‍റെ റെക്കോർഡിന് ഒപ്പമെത്തി. 90 പന്തിൽ സെഞ്ച്വറി തികച്ച ജെമീമയുടെ സെഞ്ച്വറി ഏകദിനത്തിൽ ഒരു ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്‍റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ്.
50 ഓവർ ഫോർമാറ്റിൽ ഇന്ത്യൻ വനിതകളില്‍ ഏറ്റവും വേഗതയേറിയ (89 പന്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും 90 പന്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും) സെഞ്ച്വറി നേടിയതിന്‍റെ റെക്കോർഡ് ഹർമൻപ്രീതിന്‍റെ പേരിലാണ്.
ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വനിതാ ടീമിന്‍റെ ഉയർന്ന സ്‌കോറുകള്‍
- 370/5 vs അയർലൻഡ്- രാജ്‌കോട്ട് 12 ജനുവരി 2025
- 358/2 vs അയർലൻഡ് -പോച്ചെഫ്‌സ്‌ട്രോം 15 മെയ് 2017
- 358/5 vs വെസ്റ്റ് ഇൻഡീസ് - വഡോദര 24 ഡിസംബർ 2024
- 333/5 vs ഇംഗ്ലണ്ട് -കാന്‍റബറി 21 സെപ്റ്റംബർ 2022
- 325/3- ദക്ഷിണാഫ്രിക്ക - ബംഗളൂരു 2024 ജൂൺ 19
- 317/8 vs വെസ്റ്റ് ഇൻഡീസ് -ഹാമിൽട്ടൺ 12 മാർച്ച് 2022
- 314/9 vs വെസ്റ്റ് ഇൻഡീസ് - വഡോദര 22 ഡിസംബർ 2024
- 302/3 വേഴ്സസ് ദക്ഷിണാഫ്രിക്ക -കിംബർലി 7 ഫെബ്രുവരി 2018
Also Read:ചാമ്പ്യന്‍സ് ട്രോഫി 2025; ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് ടീമുകളെ പ്രഖ്യാപിച്ചു - CHAMPIONS TROPHY 2025