ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിന്‍റെ ഫലം വന്നയുടൻ ബിസിസിഐ ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു. സെപ്റ്റംബർ 27 മുതൽ കാൺപൂരിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിൽ മാറ്റമില്ലെന്ന് ബിസിസിഐ പറഞ്ഞു. ഇതോടെ ഹാർദിക് പാണ്ഡ്യയ്ക്ക് രണ്ടാം ടെസ്റ്റിൽ കളിക്കാനാകുമെന്ന പ്രവചനത്തിനും ബിസിസിഐ വിരാമമിട്ടു.
ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ മൂന്ന് ഫാസ്റ്റ്, രണ്ട് സ്പിൻ ബൗളർമാരുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കളിച്ചത്. ടീമിലെ എല്ലാ ബൗളർമാരും മത്സരത്തിൽ നിർണായക പങ്കുവഹിച്ചു. അശ്വിൻ സെഞ്ചുറിയുമായി 6 വിക്കറ്റ് നേടിയപ്പോൾ ജഡേജ 86 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ ആദ്യ ഇന്നിംഗ്‌സിൽ 4 വിക്കറ്റും രണ്ടാം ഇന്നിംഗ്‌സിൽ 2 വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 2 വിക്കറ്റ് വീഴ്ത്താൻ സിറാജിന് കഴിഞ്ഞപ്പോൾ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റൊന്നും നേടാനായില്ല. ആദ്യ ഇന്നിംഗ്‌സിൽ 2 വിക്കറ്റ് വീഴ്ത്താനും ആകാശ്ദീപിന് കഴിഞ്ഞു.
ബാറ്റിംഗില്‍ അപകടത്തിന് ശേഷം തന്‍റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് കളിക്കുന്ന റിഷഭ് പന്തും ശുഭ്മാൻ ഗില്ലും മിന്നുന്ന സെഞ്ച്വറി നേടി. മത്സരത്തിൽ കെഎൽ രാഹുലിന് മുൻഗണന നൽകി സർഫറാസ് ഖാനെ പ്ലേയിംഗ് 11ൽ ഉൾപ്പെടുത്തിയില്ല. അതേസമയം, രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പ്ലെയിങ്-11 എന്തായിരിക്കുമെന്ന് ഇനി കണ്ടറിയാം.