ഹൈദരാബാദ്:ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 436 റണ്‍സിന് പുറത്ത് (India First Innings Score In Hyderabad Test). 190 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ മത്സരത്തില്‍ സ്വന്തമാക്കിയത് (India Lead Against England). 421-7 എന്ന നിലയില്‍ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്.
ജോ റൂട്ടിന്‍റെയും (Joe Root) രേഹന്‍ അഹമ്മദിന്‍റെയും (Rehan Ahmed) ബൗളിങ്ങാണ് ഇന്ന് ഇന്ത്യയുടെ തകര്‍ച്ച വേഗത്തിലാക്കിയത്. അര്‍ധസെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജയെ (Ravindra Jadeja) വീഴ്‌ത്തി ജോ റൂട്ടാണ് മൂന്നാം ദിനത്തിലും ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. 180 പന്ത് നേരിട്ട് 87 റണ്‍സ് നേടിയ ജഡേജയെ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.