ദുബായ്: 2025ലെ ചാമ്പ്യൻസ് ട്രോഫിയുടെ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ഒമ്പതാം പതിപ്പ് 19 ദിവസം നീണ്ടുനിൽക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ഫെബ്രുവരി 23ന് ദുബായില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഫെബ്രുവരി 19ന് കറാച്ചിയിൽ ആരംഭിക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരം മാർച്ച് 9ന് നടക്കും. 8 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ 15 മത്സരങ്ങളാണുള്ളത്.
റാവൽപിണ്ടി, ലാഹോർ, കറാച്ചി എന്നീ മൂന്ന് സ്ഥലങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പാകിസ്ഥാനിൽ ഓരോ സ്ഥലത്തും മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ നടക്കും. ലാഹോറാണ് രണ്ടാം സെമിഫൈനലിന് വേദിയാകുന്നത്. കൂടാതെ, ഇന്ത്യ ഫൈനലിന് യോഗ്യത നേടുന്നില്ലെങ്കിൽ മാർച്ച് 9 ന് ലാഹോറും ഫൈനലിന് ആതിഥേയത്വം വഹിക്കും.
സെമി ഫൈനലിനും ഫൈനൽ മത്സരങ്ങൾക്കും റിസർവ് ദിവസങ്ങളുണ്ടാകും. ഇന്ത്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ആദ്യ സെമി ഫൈനലും ദുബായിൽ കളിക്കും. ഫെബ്രുവരി 19ന് കറാച്ചിയിൽ നടക്കുന്ന ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം അടുത്ത ദിവസം ദുബായിൽ ആരംഭിക്കും.
ടൂർണമെന്‍റിലെ ഗ്രൂപ്പ് ബി ഫെബ്രുവരി 21 ന് ആരംഭിക്കും. അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ കറാച്ചിയിൽ നേരിടും. ശേഷം, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിൽ ശനിയാഴ്ച (ഫെബ്രുവരി 22) ലാഹോറിൽ ഒരു മത്സരം നടക്കും. അതിനുശേഷമാണ് പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഹൈ വോൾട്ടേജ് മത്സരം നടക്കുക.
ചാമ്പ്യൻസ് ട്രോഫി 2025 ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ - പാകിസ്ഥാൻ, ഇന്ത്യ, ന്യൂസിലൻഡ്, ബംഗ്ലാദേശ്
- ഗ്രൂപ്പ് ബി - ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക
ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളും തീയതിയും സമയവും
- ഫെബ്രുവരി 19, പാകിസ്ഥാൻ vs ന്യൂസിലാൻഡ് (കറാച്ചി, പാകിസ്ഥാൻ)
- ഫെബ്രുവരി 20, ബംഗ്ലാദേശ് vs ഇന്ത്യ (ദുബായ്)
- ഫെബ്രുവരി 21, അഫ്ഗാനിസ്ഥാൻ vs ദക്ഷിണാഫ്രിക്ക (കറാച്ചി, പാകിസ്ഥാൻ)
- ഫെബ്രുവരി 22, ഓസ്‌ട്രേലിയ vs ഇംഗ്ലണ്ട് (ലാഹോർ, പാകിസ്ഥാൻ)
- ഫെബ്രുവരി 23, പാകിസ്ഥാൻ vs ഇന്ത്യ (ദുബായ്)
- ഫെബ്രുവരി 24, ബംഗ്ലാദേശ് vs ന്യൂസിലാൻഡ് (റാവൽപിണ്ടി, പാകിസ്ഥാൻ)
- ഫെബ്രുവരി 25, ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക (റാവൽപിണ്ടി, പാകിസ്ഥാൻ)
- ഫെബ്രുവരി 26, അഫ്ഗാനിസ്ഥാൻ vs ഇംഗ്ലണ്ട് (ലാഹോർ, പാകിസ്ഥാൻ)
- ഫെബ്രുവരി 27, പാകിസ്ഥാൻ vs ബംഗ്ലാദേശ് (റാവൽപിണ്ടി, പാകിസ്ഥാൻ)
- ഫെബ്രുവരി 28, അഫ്ഗാനിസ്ഥാൻ vs ഓസ്‌ട്രേലിയ (ലാഹോർ, പാകിസ്ഥാൻ)
- മാർച്ച് 1, ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട് (കറാച്ചി, പാകിസ്ഥാൻ)
- മാർച്ച് 2, ന്യൂസിലാൻഡ് vs ഇന്ത്യ (ദുബായ്)
- മാർച്ച് 4, സെമി ഫൈനൽ 1 (ദുബായ്)
- മാർച്ച് 5, സെമി ഫൈനൽ 2 (ലാഹോർ, പാകിസ്ഥാൻ)
- മാർച്ച് 9, ഫൈനൽ, ലാഹോർ (ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ ദുബായിൽ കളിക്കും)
- മാർച്ച് 10, റിസർവ് ദിനം (ഫൈനൽ മത്സരത്തിനുള്ള റിസർവ് ദിവസം)
Also Read:അവളെ ഷൂട്ടിങ് താരമാക്കിയതില്‍ ഖേദിക്കുന്നു, ക്രിക്കറ്ററാക്കണമായിരുന്നുവെന്ന് മനു ഭാക്കറുടെ പിതാവ് - MANU BHAKER