മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്‍റെ ആത്മകണോത്സുക ശൈലിയാണ് ബാസ്‌ബോള്‍ (Bazball) എന്ന വിളിപ്പേരില്‍ അറിയിപ്പെടുന്നത്. സ്‌പിന്നര്‍മാര്‍ക്ക് മുന്‍ തൂക്കമുള്ള ഇന്ത്യന്‍ മണ്ണില്‍ ബാസ്‌ബോള്‍ കളിക്കുന്നത് തിരിച്ചടിയാവുമെന്ന് പലരും ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയ്ക്ക് എതിരെ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും (India vs England) തങ്ങളുടെ ശൈലി മാറ്റാന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും പരിശീലകന്‍ ബെന്‍ സ്റ്റോക്‌സും തയ്യാറായിട്ടില്ല.
ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ 28 റണ്‍സിന്‍റെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിയിട്ടെങ്കിലും പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വിയായിരുന്നു ഇംഗ്ലണ്ടിനെ കാത്തിരുന്നത്. വിശാഖപട്ടണത്ത് 106 റണ്‍സിനും രാജ്‌കോട്ടില്‍ 434 റണ്‍സിനുമായിരുന്നു ഇന്ത്യ കളി പിടിച്ചത്. ഇംഗ്ലീഷ് നിരയില്‍ ചില ബാറ്റര്‍മാര്‍ നേട്ടമുണ്ടാക്കിയെങ്കിലും മറ്റ് ചില താരങ്ങള്‍ക്ക് ഇതേവരെ തങ്ങളുടെ മികവിന്‍റെ പരിസരത്തേക്ക് എത്താനായിട്ടില്ല.
പരമ്പരയില്‍ ഇതേവരെ തിളങ്ങാന്‍ കഴിയാത്തവരുടെ കൂട്ടത്തിലാണ് ഇംഗ്ളണ്ടിന്‍റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടിന്‍റെ സ്ഥാനം. മിക്ക ഇന്നിങ്‌സുകളിലും ആക്രമണത്തിന് മുതിര്‍ന്ന ജോ റൂട്ട് (Joe Root ) വിക്കറ്റ് തുലയ്‌ക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ ഇംഗ്ലീഷ് സൂപ്പര്‍ താരത്തിന് വമ്പന്‍ ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ മുന്‍ നായകൻ ഇയാൻ ചാപ്പൽ ( Ian Chappell). ബാസ്ബോൾ സമീപനം ഉപേക്ഷിച്ച് 'തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജോ റൂട്ട് ബാറ്റ് വീശണമെന്നാണ് ഇയാന്‍ ചാപ്പല്‍ പറയുന്നത്.
തന്‍റെ ശൈലിയില്‍ നിന്നും മാറി കളിക്കാനുള്ള റൂട്ടിന്‍റെ ശ്രമം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. "തന്‍റേതായ രീതിയില്‍ കളിക്കുമ്പോള്‍ റൂട്ടിന് മികച്ച രീതിയില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞിരുന്നു. വേഗത്തില്‍ തന്നെ സ്‌കോര്‍ ചെയ്യാനും അവന് കഴിഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് അവന്‍ ഇപ്പോള്‍ ഇങ്ങിനെ ഒരു മാറ്റത്തിന് ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.