ന്യൂഡൽഹി:ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. ഡര്‍ബനിലെ കിങ്‌സ് മീഡ് സ്റ്റേഡിയത്തില്‍ രാത്രി 8.30ന് ആദ്യ മത്സരം ആരംഭിക്കും. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ താരത്തിനൊപ്പം മലയാളി താരം സഞ്ജു സാംസണ്‍ ഓപണറാകും. സഞ്ജു- അഭിഷേക് ശര്‍മ സഖ്യം ഇന്ത്യയ്‌ക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്ന തുടര്‍ച്ചയായ രണ്ടാമത്തെ പരമ്പരയാണ് ദക്ഷിണാഫ്രിക്കെതിരായ ടി20.
സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ബംഗ്ലാദേശിനെതിരായ താരത്തിന്‍റെ പ്രകടനം ദക്ഷിണാഫ്രിക്കയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. അവസാന മത്സരത്തില്‍ സഞ്ജു അതിവേഗ നിര്‍ണായക സെഞ്ചുറി സ്വന്തമാക്കിയിരുന്നു.
ദക്ഷിണാഫ്രിക്കക്കെതിരായ തുടർന്നുള്ള മത്സരങ്ങൾ നവംബർ 10,13,15 തീയതികളിൽ നടക്കും. പരമ്പരയിൽ 2024 ലെ ടി20 ലോകകപ്പിന്‍റെ ഫൈനലിസ്റ്റുകൾ വീണ്ടും ഏറ്റുമുട്ടും. ടി20യിൽ മികച്ച പ്രകടനം നിലനിർത്താനാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഇതുവരേയുള്ള ടി20 മത്സരങ്ങളിൽ ഇരുരാജ്യങ്ങളും 27 തവണ പരസ്പരം ഏറ്റുമുട്ടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യ 15 മത്സരങ്ങൾ വിജയിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക 11എണ്ണത്തില്‍ വിജയം സ്വന്തമാക്കി. ബംഗ്ലാദേശിനെതിരായ പരമ്പര 3-0ന് തൂത്തുവാരി റെക്കോർഡ് സൃഷ്ടിച്ച ഇന്ത്യന്‍ ടീം വിവിഎസ് ലക്ഷ്മണിന്‍റെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്.യാഷ് ദയാല്‍, രമണ്‍ദീപ് സിങ്, വിജയ്‌കുമാര്‍ വൈശാഖ് എന്നിവരാണ് ഇന്ത്യന്‍ ടീമിലെ പുതുമുഖങ്ങള്‍. പരിക്കിനെ തുടര്‍ന്ന് മായങ്ക് യാദവ്, ശിവം ദുബെ, റിയാൻ പരാഗ് എന്നിവര്‍ക്ക് ടീമിലേക്ക് എത്താനായില്ല.
എയ്‌ഡന്‍ മാര്‍ക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടീം കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര സ്‌പോർട്‌സ് 18 - 1 എസ്‌ഡി, എച്ച്‌ഡി, കളേഴ്‌സ് സിനിപ്ലെക്‌സ് എസ്ഡി, എച്ച്‌ഡി എന്നിവയിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. കൂടാതെ ജിയോ സിനിമാ ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലും ക്രിക്കറ്റ് ആരാധകർക്ക് പരമ്പരയുടെ തത്സമയ സ്ട്രീമിങ് സൗജന്യമായി കാണാൻ കഴിയും.
ഇന്ത്യൻ സ്ക്വാഡ്: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാൻ, യാഷ് ദയാല്‍, വിജയകുമാര്‍ വൈശാഖ്.
Also Read:380 ദിവസം! ഒടുവില്‍ യൂറോപ്പ ലീഗിലും ജയിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്; ഡിയാലോയ്‌ക്ക് ഇരട്ട ഗോള്‍