ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന മുപ്പത്തെട്ടാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് മൂന്നാം സ്വർണം. ചൈനീസ് ആയോധന കലയായ വുഷുവിൽ കെ. മുഹമ്മദ് ജസീലാണ് സ്വർണം സ്വന്തമാക്കിയത്. താവോലു വിഭാഗത്തിലാണ് താരത്തിന്‍റെ സ്വർണ നേട്ടം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മെഡല്‍പട്ടികയില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് നിലവില്‍ കേരളത്തിന്‍റെ സമ്പാദ്യം. ഇന്നലെ പുരുഷ വിഭാഗം ഖൊ ഖൊയില്‍ വെങ്കലവും വനിതകളുടെ ബീച്ച് ഹാൻഡ്ബോളില്‍ വെള്ളിയും കേരളം നേടിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍റെ ഹര്‍ഷിത ജയറാം 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും ഫൈനലിന് യോഗ്യത നേടി. ആദ്യ ദിനം 2 വെങ്കല മെഡലുകള്‍ സ്വന്തമാക്കിയ സജന്‍ പ്രകാശ് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ ഫൈനലില്‍ കടന്നു. 4 മണിക്കാണ് സജന്‍റെ ഫൈനല്‍.