സ്പാനിഷ് സൂപ്പര്‍ കപ്പ് സെമി പോരാട്ടത്തില്‍ അത്‌ലറ്റിക് ക്ലബിനെ തോല്‍പ്പിച്ച് ബാഴ്‌സലോണ. ജിദ്ദയിലെ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്പാനിഷ് സൂപ്പര്‍ കപ്പ് കലാശപ്പോരാട്ടത്തിലേക്ക് തുടര്‍ച്ചയായ മൂന്നാം വട്ടമാണ് കാറ്റാലന്‍മാരെത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഗാവി, ലമിന്‍ യമാല്‍ എന്നിവരാണ് ബാഴ്‌സയ്ക്കായി വല ചലിപ്പിച്ചത്. കളിയുടെ 17-ാം മിനിറ്റില്‍ തന്നെ ഗോളടിച്ച് ബാഴ്‌സലോണ മുന്നിട്ടുനില്‍ക്കുകയായിരുന്നു. സ്‌പാനിഷ് ലെഫ്റ്റ് ബാക്ക് അലെജാന്‍ഡ്രോ ബാല്‍ഡെ നല്‍കിയ പാസില്‍ ഗാവിയില്‍ നിന്നാണ് ആദ്യഗോള്‍ പിറന്നത്. മത്സരത്തില്‍ ഇരുടീമുകളും ആക്രമിച്ചു കളിച്ചു.
ആക്രമണത്തിലും പ്രതിരോധത്തിലും പന്തടക്കത്തില്‍ ബാഴ്‌സയ്ക്കായിരുന്നു മുന്‍തൂക്കം. പിന്നാലെ ലീഡ് ഇരട്ടിയാക്കാനുള്ള അവസരങ്ങള്‍ റാഫീഞ്ഞയും ലാമിന്‍ യമാലും നഷ്ടപ്പെടുത്തിയതോടെ ആദ്യ പകുതി ബാഴ്‌സക്ക് അനുകൂലമായി അവസാനിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്‌സ വീണ്ടും ഗോളടിച്ചു. 52-ാം മിനിറ്റില്‍ യമാലില്‍ നിന്നാണ് രണ്ടാം ഗോള്‍ വന്നത്. ഗാവിയുടെ പാസില്‍ നിന്നാണ് യമാല്‍ അത്‌ലറ്റിക്കിന്‍റെ വല കുലുക്കിയത്. തിരിച്ചടിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും രണ്ട് ഗോളുകള്‍ ഓഫ്‌സൈഡ് വിളിച്ചതോടെ പരാജയപ്പെട്ടു.
പിന്നാലെ സെമിയുടെ ജയം ബാഴ്‌സ ഏറ്റെടുത്തു. സൗദിയിൽ നടക്കുന്ന രണ്ടാം സെമിയിൽ വ്യാഴാഴ്ച സ്പാനിഷ്, യൂറോപ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് കപ്പ് റണ്ണേഴ്‌സ് അപ്പായ മയ്യോർക്കയെ നേരിടും. മത്സരത്തില്‍ റയല്‍ ജയിക്കുകയാണെങ്കില്‍ ലോക ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ഗ്ലാമർ പോരാട്ടമായ എൽ ക്ലാസിക്കോക്ക് ഫൈനലിൽ കളമൊരുങ്ങും.
Also Read:ലിവർപൂൾ ഫുട്ബോൾ ക്ലബ് വാങ്ങാൻ ഇലോൺ മസ്‌കിന് താല്‍പര്യമുണ്ടെന്ന് പിതാവ് - ELON MUSK LIVERPOOL BUY