ലിസ്ബണ്‍:യുവേഫ യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും സമനില. ലീഗിലെ രണ്ടാം മത്സരത്തില്‍ പോര്‍ട്ടോയോടാണ് യുണൈറ്റഡ് സമനില പിടിച്ചത്. മത്സരത്തില്‍ ഇരു ടീമും മൂന്ന് ഗോളുകള്‍ വീതം നേടി.
രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് മത്സരം കൈവിട്ടത്. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ പ്രതിരോധനിരതാരം ഹാരി മഗ്വയറിന്റെ ഗോളായിരുന്നു എറിക് ടെൻ ഹാഗിനും സംഘത്തിനും ആശ്വാസ സമനില സമ്മാനിച്ചത്.
പോര്‍ട്ടോയുടെ തട്ടകത്തിലായിരുന്നു മത്സരം. കളി തുടങ്ങി 20 മിനിറ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ യുണൈറ്റഡ് ആതിഥേയരുടെ വലയിലേക്ക് രണ്ട് തവണയാണ് പന്ത് എത്തിച്ചത്. ഏഴാം മിനിറ്റില്‍ മാര്‍കസ് റാഷ്ഫോര്‍ഡും 20-ാം മിനിറ്റില്‍ റാസ്മസ് ഹോയ്ലുണ്ടുമായിരുന്നു സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.
എന്നാല്‍, പിന്നീട് കളി മാറി. മത്സരത്തിന്റെ 27-ാം മിനിറ്റില്‍ പെപ്പെയിലൂടെ പോര്‍ട്ടോ ഒരു ഗോള്‍ തിരിച്ചടിച്ചു. അധികം വൈകാതെ സമു ഒമോറോഡിയൻ ആതിഥയരെ യുണൈറ്റഡിന് ഒപ്പമെത്തിച്ചു. 34-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍ പിറന്നത്.