ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തുന്നതായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ പ്രകടനം. മത്സരത്തില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ് സഞ്ജു ഏഴ് പന്തില്‍ 10 റണ്‍സുമായിട്ടായിരുന്നു മടങ്ങിയത്. മത്സരത്തില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാനാകാതെയായിരുന്നു സഞ്ജു പുറത്തായത്.
ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ഓപ്പണറായി എത്തിയ സഞ്ജുവിന് ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറികള്‍ പായിക്കാനിയിരുന്നു. ഇതോടെ, ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റില്‍ സഞ്ജു കത്തിക്കയറുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, തൊട്ടടുത്ത ഓവറില്‍ തന്നെ സഞ്ജു വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ടസ്‌കിൻ അഹമ്മദിന്‍റെ സ്ലോവര്‍ ബോളില്‍ നജ്‌മുള്‍ ഹൊസൈൻ ഷാന്‍റോയ്‌ക്ക് ക്യാച്ച് നല്‍കിയായിരുന്നു സഞ്ജു പുറത്തായത്. ഇതോടെ, ആരാധകരും സഞ്ജുവിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇന്ത്യൻ ടി20 ടീമില്‍ സ്ഥിരമായൊരു സ്ഥാനം ഉറപ്പിക്കാൻ ലഭിച്ച അവസരമാണ് സഞ്ജു നഷ്‌ടപ്പെടുത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്. തുടര്‍ച്ചയായി അവസരങ്ങള്‍ തുലയ്‌ക്കുന്നത് സഞ്ജുവിന് ഗുണം ചെയ്യില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.