ലണ്ടൻ: മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോൾ താരം കൈൽ വാക്കറും ഭാര്യ ആനി കിൽനറും വേര്‍പിരിയാനൊരുങ്ങുന്നു. താരത്തിൽനിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ആനി അപേക്ഷ നൽകിയതായി റിപ്പോർട്ട്. മോഡൽ ലോറിൻ ഗുഡ്‌നുമായുള്ള വാക്കറിന്‍റെ ബന്ധത്തിന് പിന്നാലെ കിൽനറും വാക്കറും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. 2022 ലാണ് കൈൽ വാക്കറും ആനി കിൽനറും വിവാഹിതരായത്. ഹോം-ടൗൺ ക്ലബ് ഷെഫീൽഡ് യുണൈറ്റഡിനായി കളിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.
ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് തനിക്കും മക്കൾക്കും ജീവിക്കാനായി കൈൽ വാക്കറുടെ സ്വത്തിന്‍റെ പകുതി വേണമെന്ന് ആവശ്യപ്പെട്ട് ആനി നിയമനടപടിക്ക് തുടക്കം കുറിച്ചു. കൈൽ വാക്കറിന് മുന്നൂറു കോടിയിലേറെ ആസ്‌തിയുണ്ടെന്നാണു റിപ്പോര്‍ട്ട്.
ലോറിനുമായുള്ള ബന്ധമാണ് കൈൽ വാക്കറുടെ വിവാഹ ജീവിതം മോശമായത്. ലോറിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെയാണ് ആനി കില്‍നര്‍ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് വീടിന്‍റെ മുകൾ നിലയിലെ ചെറിയ മുറിയിലാണ് മാഞ്ചസ്റ്റര്‍ താരം താമസിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.