ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരില്‍ ചെല്‍സിയെ വീഴ്‌ത്തി മാഞ്ചസ്റ്റര്‍ സിറ്റി. സ്വന്തം തട്ടകമായ ഇത്തിഹാദില്‍ 3-1 എന്ന സ്‌കോറിനാണ് സിറ്റി ജയിച്ച് കയറിയത്. ഒരു ഗോളിന് പിന്നിട്ട് നിന്നതിന് ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്.
തുടക്കം മുതല്‍ ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളം നിറഞ്ഞതോടെ മത്സരം ആവേശമായിരുന്നു. മത്സരത്തിന്‍റെ മൂന്നാം മിനിട്ടില്‍ സിറ്റിയ്‌ക്ക് ഗോള്‍ വഴങ്ങേണ്ടി വന്നു. അരങ്ങേറ്റക്കാരന്‍ അബ്‌ദുൽകോദിർ കുസനോവിന്‍റെ പിഴവ് മുതലെടുത്ത് നോണി മഡുവേകയാണ് ലക്ഷ്യം കണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആദ്യ പകുതി അവസാനിക്കാനിരിക്കെയാണ് ഈ ഗോളിന് സിറ്റി മറുപടി നല്‍കുന്നത്. 42-ാം മിനിട്ടില്‍ ജോസ്‌കോ ഡാർഡിയോളാണ് ലക്ഷ്യം കണ്ടത്. തുടര്‍ന്ന് 68-ാം മിനിട്ടില്‍ എര്‍ലിങ് ഹാലന്‍ഡും 87-ാം മിനിട്ടില്‍ ഫിൽ ഫോഡനും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ സിറ്റി നാലാം സ്ഥാനത്തേക്ക് കയറി.
മറ്റ് മത്സരത്തിൽ ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് വോൾവ്‌സിനെ തോല്‍പ്പിച്ചു. റിക്കാർഡോ കലഫിയോരിയാണ് ( 74-ാം മിനിട്ട് ) ഗോൾനേടിയത്. 43-ാം മിനിട്ടില്‍ ലെവിസ് കെല്ലീസ് ചുവപ്പ് കണ്ടതോടെ ആദ്യപകുതിയുടെ അവസാനം മുതല്‍ക്ക് 10 പേരുമായാണ് ആഴ്‌സണല്‍ പൊരുതിയത്. 70-ാം മിനിട്ടില്‍ വോൾവ്‌സിന്‍റെ ജാവോ ഗോമസിനും ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.
ടേബിള്‍ ടോപ്പേഴ്‌സായ ലിവർപൂൾ ഇസ്പിച് ടൗണിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപിച്ചു. കോഡി ഗാപ്കോ ഇരട്ടവെടിപൊട്ടിച്ചപ്പോള്‍ മുഹമ്മദ് സല, ഡൊമിനിക് സോബോസ്ലായ് എന്നവരും ടീമിനായി ലക്ഷ്യം കണ്ടു. വിജയത്തോടെ പോയിന്‍റ് ടേബിളില്‍ ലീഡുയര്‍ത്താന്‍ ലിവര്‍പൂളിനായി. 22 മത്സരങ്ങളില്‍ നിന്നും 53 പോയിന്‍റാണ് ടീമിനുള്ളത്.
ALSO READ: എത്ര റണ്‍സടിച്ചാലും ഒഴിവാക്കും, സഞ്‌ജുവിനോട് സഹതാപം; ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നതിന് എതിരെ ഹര്‍ഭജന്‍ സിങ് - HARBHAJAN SINGH ON YUZVENDRA CHAHAL
മറ്റൊരു മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ വിജയക്കുതിപ്പ് അവസാനിച്ചു. എതിരില്ലാത്ത അഞ്ച് ഗോളിന് ബേൺമൗത്തിനോടാണ് നോട്ടിങ്ഹാം കീഴടങ്ങിയത്. ഡാൻഗോ ഒട്ടേരയുടെ ഹാട്രിക്കാണ് ബേൺമൗത്തിന് മിന്നും വിജയം ഒരുക്കിയത്.