കട്ടക്ക് (ഒഡീഷ): ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍. മത്സരം അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കെ ഇംഗ്ലണ്ട് 304 റണ്‍സിന് എല്ലാവരും പുറത്തായി. ഓപ്പണർ ബെൻ ഡക്കറ്റിന്‍റേയും (65) വെറ്ററൻ ബാറ്റര്‍ ജോ റൂട്ടിന്‍റേയും (69) അർദ്ധ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസ് നേടിയത്. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഫിലിപ്പ് സാൾട്ടും ബെൻ ഡക്കറ്റും ഒന്നാം വിക്കറ്റിൽ 66 പന്തിൽ 81 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. ബെൻ ഡക്കറ്റ്, 56 പന്തിൽ 10 ഫോറുകളുടെ സഹായത്തോടെ 65 റൺസ് നേടി രവീന്ദ്ര ജഡേജയുടെ പന്തിൽ പുറത്തായി. ഡക്കറ്റ് പുറത്താകുമ്പോൾ ഇംഗ്ലണ്ടിന്‍റെ സ്കോർ 15.5 ഓവറിൽ (120/2) ആയിരുന്നു. മധ്യ ഓവറുകളിലും അവസാന ഓവറുകളിലും ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്.
നാഗ്‌പൂര്‍ ഏകദിനത്തിൽ വെറും 19 റൺസിന് പുറത്തായ ജോ റൂട്ട് രണ്ടാം ഏകദിനത്തില്‍ തന്‍റെ 40-ാം അന്താരാഷ്ട്ര ഏകദിന അർദ്ധസെഞ്ച്വറി നേടി. 72 പന്തിൽ 6 ഫോറുകളുടെ സഹായത്തോടെ 69 റൺസ് നേടിയ റൂട്ട് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായി. മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ജോസ് ബട്‌ലറുമായി (34) റൂട്ട് 66 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ ഇംഗ്ലണ്ടിന്‍റെ വലംകൈയ്യൻ ബാറ്റര്‍ ലിയാം ലിവിംഗ്സ്റ്റൺ അവസാന ഓവറുകളിൽ മികച്ച ഷോട്ടുകൾ കളിച്ചു. 32 പന്തിൽ 2 ഫോറും 2 സിക്സും സഹിതം 41 റൺസ് നേടി താരം പുറത്താകാതെ നിന്നു. ആദിൽ റാഷിദ് അഞ്ച് പന്തിൽ മൂന്ന് ഫോറുകളുടെ സഹായത്തോടെ 14 റൺസ് നേടി.
Also Read:രചിന്‍റെ പരിക്ക്: ഗദ്ദാഫി സ്റ്റേഡിയം സേഫല്ല; ചാമ്പ്യൻസ് ട്രോഫി ദുബായിലേക്ക് മാറ്റണമെന്ന് ആവശ്യം - PAKISTAN VS NEW ZEALAND
പത്ത് ഓവറിൽ 35 റൺസ് മാത്രം വഴങ്ങി ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെൻ ഡക്കറ്റ്, ജോ റൂട്ട്, ജാമി ഓവർട്ടൺ എന്നിവരെയാണ് താരം പുറത്താക്കിയത്. മുഹമ്മദ് ഷമി, ഹർഷിത് റാണ, വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തിൽ മൂന്ന് ഇംഗ്ലണ്ട് ബാറ്റര്‍മാർ റണ്ണൗട്ടായി.