ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 ഇന്ന്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ രാത്രി 7-നാണ് മത്സരം ആരംഭിക്കുക. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20 വിജയിച്ച അനായാ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. രണ്ടാം ടി20യ്‌ക്ക് ഇറങ്ങുമ്പോഴും ആതിഥേയര്‍ക്ക് വലിയ ആത്മവിശ്വമാണുള്ളത്.
ചെപ്പോക്കിലെ സ്‌പിന്‍ പിച്ചില്‍ വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ, രവി ബിഷ്ണോയ് ത്രയത്തിന്റെ പ്രകടനം ടീമിന് ഏറെ നിര്‍ണായകമാവും. പേസര്‍ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് താരത്തിന്‍റെ പൂര്‍ണ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കുന്നതാണ്. നെറ്റ്‌സില്‍ കാര്യമായി തന്നെ 34-കാരന്‍ പന്തെറിഞ്ഞിരുന്നു. ഷമി പ്ലേയിങ് ഇലവനിലേക്ക് എത്തുകയാണെങ്കില്‍ നിതീഷ് കുമാര്‍ റെഡ്ഡിയാവും പുറത്താവുക.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മികവിലേക്ക് ഉയരേണ്ടതുണ്ട്. 2024-ലെ ടി20 ലോകകപ്പിന് ശേഷമുള്ള കഴിഞ്ഞ 11 ഇന്നിങ്‌സുകളിൽ നിന്ന് രണ്ട് അർധ സെഞ്ച്വറി മാത്രമേ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടൊള്ളൂ. ഓപ്പണിങ്ങില്‍ അഭിഷേക് ശർമയും സഞ്‌ജു സാംസണും മികച്ച തുടക്കം നല്‍കിയാല്‍ ടീമിന് തിരിഞ്ഞുനോക്കേണ്ടി വരില്ല. എന്നാല്‍ പരിശീലനത്തിനിടെ അഭിഷേകിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. താരത്തിന് കളിക്കാനായില്ലെങ്കില്‍ വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണിങ്ങിനിറക്കിയുള്ള പരീക്ഷണത്തിന് ആതിഥേയര്‍ മുതിര്‍ന്നേക്കും.
തിരിച്ചുവരവ് ലക്ഷ്യം വച്ച് ഇംഗ്ലണ്ട്
മറുവശത്ത് വമ്പന്‍ തിരിച്ചുവരവാണ് ഇംഗ്ലണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ കൊൽക്കത്തയിലെ പിച്ചില്‍ ഇന്ത്യന്‍ ബോളര്‍മാക്ക് മുന്നില്‍ ടീമിന് അടിതെറ്റി. ഫിൽ സോൾട്ട്, ലിയാം ലിവിങ്സ്റ്റൻ, ജേക്കബ് ബെത്തൽ, ഹാരി ബ്രൂക്ക് തുടങ്ങിയ ടി20 സ്‌പെഷ്യലിസ്റ്റുകള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ നേടിയ അര്‍ധ സെഞ്ചുറിയായിരുന്നു സന്ദര്‍ശകരെ മാന്യമായ നിലയിലേക്ക് എത്തിച്ചത്.