കട്ടക്ക് (ഒഡീഷ): ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്. നിലവില്‍ 18 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 109 റണ്‍സെന്ന നിലയിലാണ് ഇംഗ്ലീഷ് പട. ഓപണര്‍മാരായ ഫിലിപ്പ് സാൾട്ടിനെ വരുണ്‍ ചക്രവര്‍ത്തിയും ബെൻ ഡക്കറ്റിനെ രവീന്ദ്ര ജഡേജയുമാണ് പുറത്താക്കിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വിരാട് കോലി തിരിച്ചെത്തിയതോടെ യശസ്വി ജയ്‌സ്വാൾ പുറത്തായി. സ്റ്റാർ സ്പിന്നർ കുൽദീപ് യാദവിന് വിശ്രമം നൽകി, പകരം നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലാണ്. രണ്ടാം ഏകദിനത്തിനുള്ള ഇംഗ്ലണ്ട് ടീമിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Also Read:രചിന്‍റെ പരിക്ക്: ഗദ്ദാഫി സ്റ്റേഡിയം സേഫല്ല; ചാമ്പ്യൻസ് ട്രോഫി ദുബായിലേക്ക് മാറ്റണമെന്ന് ആവശ്യം - PAKISTAN VS NEW ZEALAND
മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ എന്നിവരെ പ്ലെയിംഗ് ഇലവനില്‍ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ക്യാപ്റ്റൻ ജോസ് ബട്‌ലർ പറഞ്ഞു. നാഗ്‌പൂരില്‍ ഇംഗ്ലണ്ടിനെതിരായ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. പരമ്പര സ്വന്തമാക്കി ചാമ്പ്യന്‍ഡസ് ട്രോഫി ടൂർണമെന്‍റിന് ശക്തിയോടെ ഒരുങ്ങുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ സിനിമയിലും തൽസമയം മത്സരം കാണാം.
ഇന്ത്യ vs ന്യൂസിലൻഡ് രണ്ടാം ഏകദിനം
ഇന്ത്യയുടെ പ്ലെയിങ് ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷാമി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ:ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജാമി ഓവർട്ടൺ, ഗസ് ആറ്റ്കിൻസൺ, ആദിൽ റാഷിദ്, മാർക്ക് വുഡ്, സാഖിബ് മഹമൂദ്.