ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോലിയും യുവതാരങ്ങള്‍ക്കൊപ്പം ദുലീപ് ട്രോഫിയിൽ കളിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി സെപ്റ്റംബര്‍ അഞ്ചിനാണ് ദുലീപ് ട്രോഫി ടൂര്‍ണമെന്‍റ് തുടങ്ങുന്നത്.
രോഹിതിനും കോഹ്‌ലിക്കും പുറമെ മറ്റ് ഇന്ത്യൻ സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, സൂര്യകുമാർ യാദവ്, കുൽദീപ് യാദവ് എന്നിവരും ദുലീപ് ട്രോഫിയിൽ കളിച്ചേക്കും. ചേതേശ്വർ പൂജാരയും രഹാനെയും ദുലീപ് ട്രോഫിയിൽ കളിച്ചേക്കില്ല.
ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി , ഇന്ത്യ ഡി എന്നിങ്ങനെ നാലു ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുക. ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയ്‌ക്ക് മുന്നോടിയായി ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം ലഭിക്കും. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ 19ന് ചെന്നൈയിൽ തുടങ്ങും. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 24 വരെയാണ് ദുലീപ് ട്രോഫി മത്സരങ്ങള്‍.
ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ശേഷം 42 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റിനായി ബംഗ്ലാദേശിനെ നേരിടാന്‍ പോകുന്നത്. 10 ടെസ്റ്റുകളാണ് ഇനി ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കു ശേഷം ന്യൂസിലാന്‍ഡുമായി മൂന്നു ടെസ്റ്റുകളിലും ഇന്ത്യ കളിക്കും. ശേഷം ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്കു യാത്രതിരിക്കും.
Also Read:ഒളിമ്പിക്‌സിലെ ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു - Paris olympics 2024