കേരളം

kerala

ETV Bharat / sports

ക്ലൈമാക്‌സ് ട്വിസ്റ്റ്! ഡല്‍ഹി കാപിറ്റല്‍സിന്‍റെ വിജയക്കുതിപ്പിന് തടയിട്ട് യുപി വാരിയേഴ്‌സ്; ജയം ഒരു റണ്ണിന് - WPL 2024

വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെ തകര്‍ത്ത് യുപി വാരിയേഴ്‌സ്. മത്സരത്തില്‍ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സില്‍ ഓള്‍ഔട്ടായി.

WPL 2024 Delhi Capitals vs UP Warriorz  DC vs UPW Result വനിത പ്രീമിയര്‍ ലീഗ്  വനിത ഐപിഎല്‍ UP Warriorz Beat Delhi Capitals By 1 Run In WPL
Delhi Capitals vs UP Warriorz

By ETV Bharat Kerala Team

Published : Mar 9, 2024, 6:46 AM IST

ന്യൂഡല്‍ഹി :വനിത പ്രീമിയര്‍ ലീഗില്‍ (Women's Premier League - WPL 2024) അവസാന ഓവറിലേക്ക് ആവേശം നീണ്ട മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) ഒരു റണ്ണിന് തോല്‍പ്പിച്ച് യുപി വാരിയേഴ്‌സ് (UP Warriorz). മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യുപി വാരിയേഴ്‌സ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 19.5 ഓവറില്‍ 137 റണ്‍സില്‍ ഓള്‍ഔട്ടാകുകയായിരുന്നു (Delhi Capitals vs UP Warriorz Result). സീസണില്‍ ഡല്‍ഹിയുടെ രണ്ടാമത്തെ തോല്‍വിയാണിത്.

മത്സരത്തിന്‍റെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 10 റണ്‍സായിരുന്നു ഡല്‍ഹിയ്‌ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ഗ്രേസ് ഹാരിസാണ് (Grace Harris) യുപിയ്‌ക്കായി അവസാന ഓവര്‍ എറിഞ്ഞത്. ഓവറിലെ ആദ്യ പന്തില്‍ തന്നെ രാധ യാദവ് സിക്‌സര്‍ പായിച്ചു.

ഇതോടെ, അവസാന അഞ്ച് പന്തില്‍ നാല് റണ്‍സായി ഡല്‍ഹിയുടെ ലക്ഷ്യം. ഓവറിലെ മൂന്നാം പന്തില്‍ രണ്ട് റണ്‍സ് നേടി ഡല്‍ഹി ജയത്തോട് അടുത്തു. അടുത്ത പന്തില്‍ രാധ യാദവ് ക്ലീൻ ബൗള്‍ഡ്.

നാലാം പന്തില്‍ ജെസ് ജൊനാസൻ റണ്‍ഔട്ടായി. അഞ്ചാം പന്തില്‍ ടിറ്റാസ് സാധുവിനെയും പുറത്താക്കി ഗ്രേസ് ഹാരിസ് യുപി വാരിയേഴ്‌സിന് നാടകീയ ജയം സമ്മാനിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത യുപി വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 138 റണ്‍സ് നേടിയത്. 48 പന്തില്‍ 59 റണ്‍സ് നേടിയ ദീപ്‌തി ശര്‍മയായിരുന്നു (Deepti Sharma) അവരുടെ ടോപ്‌ സ്കോറര്‍. യുപി ക്യാപ്‌റ്റൻ അലീസ ഹീലി 29 റണ്‍സ് നേടി.

ഡല്‍ഹിക്കായി രാധ യാദവ്, ടിറ്റാസ് സാധു എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി കാപിറ്റല്‍സ് നായിക മെഗ് ലാനിങ് (Meg Lanning) മാത്രമാണ് ബാറ്റുകൊണ്ട് തിളങ്ങിയത്. 46 പന്തില്‍ 60 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഷഫാലി വര്‍മ (15), അലീസ് കാപ്‌സി (15), ജെമീമ റോഡ്രിഗസ് (17), ജെസ് ജൊനാസൻ (11) എന്നിവരാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. യുപി വാരിയേഴ്‌സിനായി ദീപ്‌തി ശര്‍മ മത്സരത്തില്‍ നാല് വിക്കറ്റും വീഴ്‌ത്തിയിരുന്നു.

Also Read :ഹൈറേഞ്ചില്‍ മിന്നിത്തെളിയുന്നു നാളത്തെ ഇന്ത്യൻ താരങ്ങൾ...

ABOUT THE AUTHOR

...view details