ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഡി. ഗുകേഷിന് വീണ്ടും സമനില. തുടർച്ചയായ മൂന്നാം മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ആറാം മത്സരത്തിൽ ചൈനീസ് താരം ഡി ലിറങ്ങിനെതിരേയായിരുന്നു ഗുകേഷ് സമനില പിടിച്ചത്. 46 നീക്കങ്ങൾക്ക് ഒടുവിലായിരുന്നു മത്സരം സമനിലയിൽ അവസാനിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതോടെ ഇരുവര്‍ക്കും മൂന്ന് പോയിന്‍റ് വീതം ലഭിച്ചു. ആറു മത്സരം പൂർത്തിയായപ്പോൾ രണ്ട് താരങ്ങളും ഓരോ മത്സരത്തിലും മാത്രമാണ് വിജയിച്ചത്. ഇരുവര്‍ക്കും കിരീടം സ്വന്തമാക്കാന്‍ 4.5 പോയിന്‍റുകൾ കൂടി ആവശ്യമാണ്. ഡി ലിറങ് ഓപ്പണിങ് ഗെയിം നേടിയപ്പോൾ ഗുകേഷ് മൂന്നാം മത്സരത്തിൽ വിജയിച്ചു. രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഗെയിമുകൾ സമനിലയിൽ കലാശിക്കുകയായിരുന്നു.