ഹൈദരാബാദ്:2024ലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ തെരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇന്ത്യൻ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ ടീമിന്‍റെ ക്യാപ്റ്റനായും യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് ബാറ്ററായും തിരഞ്ഞെടുത്തു. അതേസമയം വിക്കറ്റ് കീപ്പർ ബാറ്റര്‍ അലക്‌സ് കാരിയും ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡും ടെസ്റ്റ് ടീമിൽ ഉൾപ്പെട്ട ഓസീസ് ടീമിലെ രണ്ട് താരങ്ങളായി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ ബാറ്റര്‍മാരായ ജോ റൂട്ട്, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക് എന്നിവർക്കൊപ്പം ന്യൂസിലൻഡിന്‍റെ റാച്ചിൻ രവീന്ദ്ര, മാറ്റ് ഹെൻറി എന്നിവരും ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജും ശ്രീലങ്കയിൽ നിന്നുള്ള കമിന്ദു മെൻഡിസും മാത്രമാണ് അവരുടെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ.
ഓപണറായ ജയ്‌സ്വാള്‍ 2024ല്‍ 15 ടെസ്റ്റുകൾ കളിച്ചതില്‍ 54.74 ശരാശരിയിൽ 1,478 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ മൂന്ന് സെഞ്ച്വറിയും ഒരു ഡബിൾ സെഞ്ച്വറിയും താരത്തിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. ഇംഗ്ലണ്ടിന്‍റെ ബെൻ ഡക്കറ്റ് 17 മത്സരങ്ങൾ കളിച്ചതില്‍ 37.06 ശരാശരിയിൽ രണ്ട് സെഞ്ച്വറികള്‍ ഉൾപ്പെടെ 1,149 റൺസ് നേടി. ജോ റൂട്ടിന്‍റെ പേരാണ് മൂന്നാം സ്ഥാനത്തുള്ളത്. ഈ വർഷം 17 ടെസ്റ്റ് മത്സരങ്ങൾ കളിച്ച റൂട്ട് 6 സെഞ്ചുറിയും ഒരു ഡബിൾ സെഞ്ചുറിയുമടക്കം 1556 റൺസ് നേടിയിട്ടുണ്ട്. 11 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്.